Latest News

ഞാന്‍ അവളെ തിരിച്ചറിയില്ല എന്നവള്‍ തെറ്റിദ്ധരിച്ചു; വികാരനിര്‍ഭരമായ രംഗം; കുറിപ്പ് പങ്കുവച്ച് വിനോദ് കോവൂര്‍

Malayalilife
ഞാന്‍ അവളെ തിരിച്ചറിയില്ല എന്നവള്‍ തെറ്റിദ്ധരിച്ചു; വികാരനിര്‍ഭരമായ രംഗം; കുറിപ്പ് പങ്കുവച്ച് വിനോദ് കോവൂര്‍

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് വിനോദ് കോവൂർ. താരം മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങുകയാണ്. സോഷ്യല്‍ മീഡിയയിൽ ഏറെ സജീവമാണ് താരം.  വളരെ പെട്ടെന്ന് തന്നെ അദ്ദേഹം പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം വൈറലായി മാറാറുമുണ്ട്. എന്നാൽ ഇപ്പോള്‍ അപൂര്‍വ സാഹോദര്യത്തിന്റെ ഒരു കഥയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ ഉണ്ടായിരുന്ന അനിയത്തിക്കുട്ടിയെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും യാദൃശ്ചികമായി കണ്ടുമുട്ടിയതിനെ കുറിച്ചാണ് വിനോദ് കുറിച്ചിരിക്കുന്നത്. 

വിനോദ് കോവൂരിന്റെ കുറിപ്പ്, സന്തോഷവും സങ്കടവും ഇടകലര്‍ന്ന ഒരു നിമിഷം . പെരിന്തല്‍മണ്ണക്കടുത്ത് പേച്ചേരി എല്‍ പി സ്‌കൂളിന്റെ നൂറാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ അതിഥിയായ് ചെന്നതായിരുന്നു. ആകസ്മികമായ് അവിടെ വെച്ച് ഒരുപാട് കാലത്തിന് ശേഷം കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ ഉണ്ടായിരുന്ന അനിയത്തി കുട്ടി മഞ്ജുളയെ കാണാനിടയായ് .ഹോമിലെ സന്ദര്‍ശകനായിരുന്ന എനിക്ക് കുട്ടി കാലം മുതലേ മഞ്ജുളയെ അറിയാം പിന്നീട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ജുളയെ പെരിന്തല്‍മണ്ണക്കടുത്തുള്ള ഒരു സഹൃദയന്‍ വിവാഹം ചെയ്ത് കൊണ്ടുപോവുകയായിരുന്നു. 

പിന്നീട് വലിയ ഒരു ഇടവേളക്ക് ശേഷം ഈ ചടങ്ങില്‍ വെച്ചാണ് കണ്ടുമുട്ടിയത്. ഞാന്‍ അവളെ തിരിച്ചറിയില്ല എന്നവള്‍ തെറ്റിദ്ധരിച്ചു. ചടങ്ങില്‍ നാടന്‍ പാട്ട് പാടി ഓഡിയന്‍സിനിടയിലേക്ക് ചെന്ന ഞാന്‍ മഞ്ജുളയെ ചേര്‍ത്ത് നിര്‍ത്തി ഓഡിയന്‍സിന് പരിചയപ്പെടുത്തി കൊണ്ട് പാടി . എല്ലാവരും താളം പിടിച്ച് പാട്ട് ആസ്വദിച്ചപ്പോള്‍ .സന്തോഷം കൊണ്ടാവാം അവള്‍ മാത്രം കരഞ്ഞു. വികാരനിര്‍ഭരമായ രംഗം പ്രിയ സുഹൃത്ത് ഫൈസല്‍ക്ക ക്യാമറയില്‍ പകര്‍ത്തി.

ഒരുപാട് ഇഷ്ട്ടം തോന്നിയ ഫോട്ടോ .മനസിന് വലിയ സന്തോഷം തോന്നിയ നിമിഷം. ഏറെ സന്തോഷം തോന്നിയ ദിനം . അടുത്ത ദിവസം ഹോമില്‍ നിന്ന് വിവാഹം കഴിഞ്ഞ് പോയ കുറേ അനിയത്തിമാര്‍ എന്നെ വിളിച്ചു സന്തോഷം അറിയിച്ചു. അത് മനസിന് ഇരട്ടിമധുരം സമ്മാനിച്ചു.

Actor vinod kovoor words about rare relationships

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES