Latest News

താന്‍ പഠിച്ചത് ബോര്‍ഡിങ് സ്‌കൂളിലാണ്; അക്കാലത്ത് പെണ്‍കുട്ടികളോട് ഇടപെടാന്‍ അല്‍പം പേടി ആയിരുന്നു; തുറന്ന് പറഞ്ഞ് വിജയ് ദേവര്കൊണ്ട

Malayalilife
താന്‍ പഠിച്ചത് ബോര്‍ഡിങ് സ്‌കൂളിലാണ്; അക്കാലത്ത് പെണ്‍കുട്ടികളോട് ഇടപെടാന്‍ അല്‍പം പേടി ആയിരുന്നു; തുറന്ന് പറഞ്ഞ് വിജയ് ദേവര്കൊണ്ട

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരമാണ് വിജയ് ദേവരകൊണ്ട. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി നൽകിയതും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ 
ലൈഗറില്‍ മൈക്ക് ടൈസണിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് വിജയ് ദേവരകൊണ്ട. ലൈഗറില്‍ മൈക്ക് ടൈസണിനൊപ്പം അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെക്കാളും ആശങ്ക തന്റെ അമ്മയ്ക്കായിരുന്നു എന്നാണ് വിജയ് പറയുന്നത്.

അദ്ദേഹവുമായുള്ള ഫൈറ്റ് സീനുകളിലും മറ്റും തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെയാണ് അമ്മയുടെ പേടി. വീട്ടില്‍ പൂജ വരെ തുടങ്ങി. ഇടയ്ക്കു സിനിമയുടെ പ്രവര്‍ത്തകരെ വിളിച്ച് വിവരങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും ‘എന്റെ മകനെ മൈക്ക് ടൈസനില്‍ നിന്നു സംരക്ഷിക്കേണ്ടതു നിങ്ങളാണ്’ എന്നൊക്കെ പറയും.

അടുത്തറിയുമ്പോള്‍ അദ്ദേഹം പാവമാണ്. വീട്ടുകാരുടെ കാര്യമൊക്കെ നമ്മളോടു പങ്കുവച്ച് ഒരു സാധാരണക്കാരനായാണ് അദ്ദേഹം തങ്ങളുടെ ഒപ്പമുണ്ടായിരുന്നത് എന്നാണ് വിജയ് പറയുന്നത്. അതേസമയം, തനിക്ക് പെണ്‍കുട്ടികളോട് സംസാരിക്കാന്‍ പേടിയാണെന്നും നടന്‍ പറയുന്നുണ്ട്.ആളുകള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് ഏറെ നന്ദിയുണ്ട്. താന്‍ പഠിച്ചത് ബോര്‍ഡിങ് സ്‌കൂളിലാണ്. അക്കാലത്ത് പെണ്‍കുട്ടികളോട് ഇടപെടാന്‍ അല്‍പം പേടി ആയിരുന്നു. 10ാം ക്ലാസിനു ശേഷമാണ് താന്‍ ഹൈദരാബാദില്‍ പഠിക്കാന്‍ വരുന്നത്.

അവിടെ പഠിക്കുമ്പോള്‍, ക്ലാസില്‍ ഏറെ പെണ്‍കുട്ടികളുണ്ട്. എന്നാല്‍, പേടിച്ചിട്ട് അവരോടു സംസാരിക്കാന്‍ പലപ്പോഴും കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഏറെപ്പേര്‍ തന്നെ ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് ദേവരകൊണ്ട പറയുന്നത്.

Actor vijay devarakonda words about shyness

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES