Latest News

എന്തിനാണ് മോനേ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത്; ഞങ്ങള്‍ക്ക് കണ്ടുകൊണ്ടിരിക്കാന്‍ കഴിയുന്നില്ല എന്നാണ് അമ്മ പറഞ്ഞത്; തുറന്ന് പറഞ്ഞ് നടൻ ടൊവിനോ തോമസ്

Malayalilife
എന്തിനാണ് മോനേ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത്; ഞങ്ങള്‍ക്ക് കണ്ടുകൊണ്ടിരിക്കാന്‍ കഴിയുന്നില്ല എന്നാണ് അമ്മ പറഞ്ഞത്; തുറന്ന് പറഞ്ഞ് നടൻ  ടൊവിനോ തോമസ്

യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് നാലയാളികളുടെ പ്രിയ നടന്‍ ടോവിനോ തോമസ്. ഹൃദ്യയമായ ഒരുപിടി നല്ല  കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടോവിനോ ചിത്രങ്ങൾക്ക് ഉള്ളത്. എന്നാൽ ഇപ്പോൾ തന്റെ വീട്ടുകരും താനും സിനിമയെ നോക്കിക്കാണുന്നത് രണ്ട് രീതിയിലാണെന്ന് നടന്‍ ടൊവിനോ തോമസ്. അടിപൊളി റിവ്യൂസ് കിട്ടിക്കൊണ്ടിരുന്ന സിനിമ കണ്ട ശേഷം എന്തിനാണ് നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത് എന്നാണ് അമ്മ ചോദിച്ചതെന്ന് ടൊവിനോ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കള എന്ന സിനിമ റിലീസായ ശേഷം തനിക്ക് അടിപൊളി റിവ്യൂസ് കിട്ടിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് അമ്മ പടം കണ്ട ശേഷം തന്നോട് പറഞ്ഞത് ‘എന്തിനാണ് മോനേ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത്, ഞങ്ങള്‍ക്ക് കണ്ടുകൊണ്ടിരിക്കാന്‍ കഴിയുന്നില്ല’ എന്നായിരുന്നു.
അപ്പോഴാണ് താന്‍ ആ പെര്‍സ്പെക്ടീവ് ആലോചിക്കുന്നത്. താന്‍ ഇളയ മകനായതു കൊണ്ട് അമ്മയോട് കുറച്ചധികം അടുപ്പമുണ്ട്. ആലോചിച്ചപ്പോള്‍ അമ്മ ആ പറയുന്നത് ശരിയാണ്. നമ്മള്‍ ഒരു സിനിഫയല്‍ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ആ വയലന്‍സൊക്കെ ഭയങ്കര കണ്‍വിന്‍സിംഗ് ആണ്.

അപ്പോഴാണ് ആ വയലന്‍സ് രംഗങ്ങളില്‍ അഭിനയിക്കുന്നവരുടെ അച്ഛനമ്മമാര്‍ എന്തായിരിക്കും ചിന്തിക്കുകയെന്ന് ആലോചിച്ചത്. ഇതൊക്കെ വെറും തോന്നിപ്പിക്കലുകള്‍ മാത്രമല്ലേ ശരിക്കും തനിക്കൊന്നും പറ്റിയില്ലല്ലോ എന്ന് അമ്മയോട് പറഞ്ഞു. ശരിക്കും പറ്റിയല്ലോ എന്നായിരുന്നു മറുപടി. ‘നീ ചോരയൊക്കെ ഒലിപ്പിച്ച് മുറിവൊക്കെയായിട്ട് ഇരിക്കുന്നത് കാണാന്‍ ഞങ്ങള്‍ക്കിഷ്ടമില്ല’ എന്നായിരുന്നു അമ്മ പറഞ്ഞത്. എന്നാല്‍ പിന്നെ നിങ്ങള്‍ക്കിഷ്ടമാകുന്ന സിനിമ വേറെ ചെയ്യാമെന്ന് പറഞ്ഞ് അമ്മയെ സമാധാനിപ്പിച്ചു എന്നാണ് ടൊവിനോ പറയുന്നത്.

 

Actor tovino words about family responds in movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക