Latest News

ലിപ് ലോക്ക് രംഗത്തെ കുറിച്ച് ഭാര്യയും അച്ഛനും പറഞ്ഞത് ഇങ്ങനെയാണ്; തുറന്ന് പറഞ്ഞ് നടൻ ടൊവിനോ തോമസ്

Malayalilife
ലിപ് ലോക്ക് രംഗത്തെ കുറിച്ച് ഭാര്യയും അച്ഛനും പറഞ്ഞത് ഇങ്ങനെയാണ്; തുറന്ന് പറഞ്ഞ് നടൻ ടൊവിനോ തോമസ്

ഹൃദ്യയമായ ഒരുപിടി നല്ല  കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ലിപ് ലോക്ക് സീനുകളോടുള്ള വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ചാ്ണ താരം പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

' അഭിനയമാണെങ്കില്‍ കുഴപ്പമില്ലെന്നാണ് ഭാര്യ പറഞ്ഞത്. അവള്‍ അന്ന് പറഞ്ഞത് ഗൈനക്കോളജിസ്റ്റ് പെണ്‍കുട്ടിയുടെ അവിടെ തൊടരുത് ഇവിടെ തൊടരുത് എന്ന് പറഞ്ഞാല്‍ അവര്‍ക്ക് വര്‍ക്ക് നടക്കി്ല്ല. അങ്ങനെ ചിന്തിക്കാന്‍ കഴിയുന്നയാള്‍ കൂടെയുണ്ടെന്നതാണ്. പതിനെട്ട് വര്‍ഷമായി അറിയാവുന്ന ആളുകളാണ് ഞങ്ങളെന്നാണ്'' ടൊവിനോ പറയുന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ അപ്പനോടും അമ്മയോടും പറഞ്ഞിരുന്നു എന്നാണ് ടൊവിനോ പറയുന്നത്. സിനിമ ഡിമാന്‍ഡ് ചെയ്യുന്ന എന്തും ചിലപ്പോള്‍ ചെയ്യും. അത് നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടാണ്ടാകരുതെന്ന്. അവര്‍ പ്രിപെയ്ഡായിരിക്കണം. ഇതെല്ലാം ഷൂട്ടിംഗ് ആണെന്നും ഇത്രയും ആളുകളുടെ ഇടയില്‍ നിന്നാണ് ഇതെല്ലാം ഷൂട്ട് ചെയ്യുന്നതെന്നും മനസിലാക്കാനുളള വിവരമുള്ള ആളുകളാണ് തന്റെ വീട്ടുകാരെന്നും ടൊവിനോ അഭിമുഖത്തില്‍ പറഞ്ഞു. മുന്‍പും ലിപ് ലോക്ക് രംഗങ്ങള്‍ അഭിനയിക്കുന്നതിനെ കുറിച്ച് താരം പറഞ്ഞിരുന്നു. 'ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കുന്നത് മോശമായ കാര്യമായി തോന്നിയിട്ടില്ലെന്ന് നടന്‍ അന്ന് പറഞ്ഞത്. കപടസദാചാരബോധമുള്ളവരാണ് ഇതൊക്കെ വിമര്‍ശിക്കുന്നതെന്നായിരുന്നു' നടന്‍ പറഞ്ഞത്.

കള കണ്ടതിന് ശേഷം അമ്മ പറഞ്ഞ കമന്റിനെ കുറിച്ചും ടൊവിനോ പറയുന്നുണ്ട്.''കള എന്ന സിനിമ റിലീസായ ശേഷം തനിക്ക് അടിപൊളി റിവ്യൂസ് കിട്ടിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് അമ്മ പടം കണ്ട ശേഷം തന്നോട് പറഞ്ഞത് എന്തിനാണ് മോനേ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത്, ഞങ്ങള്‍ക്ക് കണ്ടുകൊണ്ടിരിക്കാന്‍ കഴിയുന്നില്ല' എന്നായിരുന്നു. അപ്പോഴാണ് താന്‍ ആ പെര്‍സ്‌പെക്ടീവ് ആലോചിക്കുന്നത്. ഇതൊക്കെ വെറും തോന്നിപ്പിക്കലുകള്‍ മാത്രമല്ലേ ശരിക്കും തനിക്കൊന്നും പറ്റിയില്ലല്ലോ എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. നീ ചോരയൊക്കെ ഒലിപ്പിച്ച് മുറിവൊക്കെയായിട്ട് ഇരിക്കുന്നത് കാണാന്‍ ഞങ്ങള്‍ക്കിഷ്ടമില്ല' എന്നും അമ്മ അന്ന് പറഞ്ഞിരുന്നു.

അതുപോലെ തന്നെ ഗപ്പി സിനിമ അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ടതിന്റെ അനുഭവവും താരം പറഞ്ഞിരുന്നു.''അപ്പന്റേയും അമ്മയുടേയും നടുക്ക് ഇരുന്നിട്ടാണ്. അതിനകത്ത് കുറേ സ്‌മോക്കിങ് സീനുകള്‍ ഉണ്ട്. അപ്പോള്‍ അമ്മ എന്നോട് പതുക്കെ ചോദിച്ചു, മോനെ എന്തോരം സിഗരറ്റാണെടാ നീ വലിക്കുന്നത് എന്ന്. സിനിമയ്ക്ക് വേണ്ടിയിട്ടല്ലേ എന്ന് ഞാനും. അപ്പോള്‍ അപ്പന്‍ സൈഡില്‍ നിന്ന് അപ്പന്റെ കമന്റ്. ഒന്നുകില്‍ നീ നന്നായിട്ട് സിഗരറ്റ് വലിക്കുന്ന ആളാണ്, അല്ലെങ്കില്‍ നീ നല്ല നടനാണ് എന്നായിരുന്നു. ഇത് കേട്ടതോടെ അപ്പാ ഞാന്‍ നല്ല നടനാണ് എന്ന് ചാടിക്കേറി പറയുകയായിരുന്നു(ചിരി),' ടൊവിനോ പറഞ്ഞു.
 

Actor tovino thomas words about wife and father reaction to liplock scene

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക