മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് സുധീഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ സമ്മാനിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ബാലതാരമായാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. നായകനായും സഹനടനായും കൂട്ടുകാരനായും സഹോദരനായുമെല്ലാം താരം സിനിമയിൽ സജീവമായിരുന്നു. എന്നാൽ സ്ഥിരം നായക സുഹൃത്ത് വേഷങ്ങളിൽ നിന്നും മാറി കരുത്തുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച് കൊണ്ട് താരം രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ മരണം നേരിൽ കണ്ട നിമിഷത്തെ കുറിച്ച് പറയുകയാണ് നടൻ.
അച്ഛനെ ചുറ്റിപ്പറ്റിയായിരുന്നു ജീവിതം. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ തളർത്തി. ഞാൻ അഭിനയിക്കുന്നത് കാണാൻ ആഗ്രഹിച്ചിരുന്നത് അച്ഛനായിരുന്നു. അദ്ദേഹം പോയതോടെ സിനിമയിൽ അഭിനയിക്കേണ്ട എന്നുവരെ തോന്നിപ്പോയി. വീട്ടിൽ നിന്ന് സിനിമ കാണാൻ പോകുന്നെങ്കിൽ അത് അച്ഛനൊപ്പമായിരുന്നു. പിന്നെ, മാസങ്ങളോളം സിനിമ കാണാൻ പോലും പോയില്ല. വീട്ടിൽ തന്നെയിരുന്നു. ആറു വർഷം മുൻപാണ് അച്ഛൻ മരിക്കുന്നത്. സ്‌കൂട്ടർ ഇടിച്ചു രണ്ടാഴ്ചയോളം ആശുപത്രിയിൽ. തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, അച്ഛൻ പോയി’
സുധീഷിന്റെ മകനും സിനിമ മേഖലയിൽ ചുവട് വെച്ചിട്ടുണ്ട് .സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലൊയിലൂടെയായിരുന്നു അരങ്ങേറ്റം.