Latest News

വ്യത്യസ്‌തമായ വേഷങ്ങൾ ചെയ്യുന്നതിൽ മുൻപന്തിയിൽ നിന്നത് മോഹൻലാലും മമ്മൂട്ടിയും ആയിരുന്നു; തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ

Malayalilife
 വ്യത്യസ്‌തമായ വേഷങ്ങൾ ചെയ്യുന്നതിൽ  മുൻപന്തിയിൽ നിന്നത് മോഹൻലാലും മമ്മൂട്ടിയും ആയിരുന്നു; തുറന്ന് പറഞ്ഞ്  ഷൈൻ ടോം ചാക്കോ

തിഹാസ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷൈൻ ടോം ചാക്കോ. ജീവിതത്തില്‍  ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ധീരതയോടെ തരണം ചെയ്യാനും ഷൈന് സാധിക്കുകയും ചെയ്‌തു.  എന്നാൽ ഇപ്പോൾ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതിനെ കുറിച്ച് ദി ക്യൂ സ്‌റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

എൺപതുകൾ മുതൽ കണ്ടു വളർന്ന മലയാള സിനിമകളും അതിലെ നടന്മാരും തന്നെയാണ് തന്നെ സ്വാധീനിച്ചതെന്ന് ഷൈൻ പറയുന്നു. അന്നത്തെ കാലത്തേ നടൻമാർ ഓരോ ചിത്രങ്ങളിലും വ്യത്യസ്ത വേഷങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും, അതിൽ മുൻപന്തിയിൽ നിന്നത് മോഹൻലാലും മമ്മൂട്ടിയും ആയിരുന്നു. 

അവർ ഓരോ ചിത്രങ്ങളിലും വളരെ വ്യത്യസ്‌തമായ വേഷങ്ങളാണ് ചെയ്തതെന്നും അത്കൊണ്ട് തന്നെയാണ് അവർക്കു പ്രേക്ഷകരെ രസിപ്പിക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്ന നടന്മാരെ ഒരു പരിധി കഴിയുമ്പോൾ പ്രേക്ഷകർക്ക് മടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ ഇനി പുറത്തു വരാനുള്ള ചിത്രങ്ങൾ നിവിൻ പോളി നായകനായ പടവെട്ട്, സൗബിൻ നായകനായ ജിന്ന്, വെള്ളേപ്പം, റോയ്, അതുപോലെ ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന അടി എന്നിവയാണ്.

Actor shine tom chacko words about mohanlal and mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക