കേരളം എല്ലാ കാര്യത്തിലും നമ്പർ 1 ആയിട്ടും എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ ഉപരിപഠന്തതിന് മറ്റ് സ്ഥലങ്ങളെ ആശ്രിയിക്കുന്നത്; കുറിപ്പ് പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്

Malayalilife
 കേരളം എല്ലാ കാര്യത്തിലും നമ്പർ 1 ആയിട്ടും എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ ഉപരിപഠന്തതിന് മറ്റ് സ്ഥലങ്ങളെ ആശ്രിയിക്കുന്നത്; കുറിപ്പ് പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്

യുക്രൈനിൽ സംഘർഷത്തിന്റെ തീവ്രത ഭീതിയുളവാക്കുന്നവയാണ്. ഈ സാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരെ തിരിച്ച് എത്തിക്കാനുളള ശ്രമങ്ങൾ  തുടരുകയാണ്. ഉന്നത വിദ്യാഭ്യാസത്തിനായി മലയാളികൾ അടക്കം നിരവധി വിദ്യാർത്ഥികൾ ആണ്  യുക്രൈനിലുളളത്. എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് എന്ന ചോദ്യം ചർച്ചയായിട്ടുണ്ട്.  എന്നാൽ ഇപ്പോൾ നടൻ സന്തോഷ് പണ്ഡിറ്റ് അതിനുളള ഉത്തരങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.

കുറിപ്പിങ്ങനെ

പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം എന്തുകൊണ്ടാണ് എല്ലാ കാര്യത്തിലും No 1 ആണെന്ന് പലരും ചിന്തിക്കുന്ന കേരളത്തിൽ നിന്നും ലക്ഷ കണക്കിന് വിദ്യാർത്ഥികൾ ഉപരി പഠനത്തിന് കർണാടക, തമിഴ്നാട്, ഡൽഹി അടക്കം മറ്റ് സംസ്ഥാനങ്ങളിലേക്കും , ഉക്രൈൻ, അമേരിക്ക , Britain അടക്കം മറ്റു രാജ്യങ്ങളും തെരഞ്ഞെടുക്കുന്നത് . എനിക്ക് കിട്ടിയ ഉത്തരം.

1) കേരളത്തിലെ നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിലവാരം തീരെ ഇല്ലാ, അതായത് ഒരു അന്താരാഷ്ട്ര നിലവാരം ഇല്ലായെന്ന് ഉക്രൈനിൽ അടക്കം മറ്റു സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്ന കുട്ടികളും, അവരുടെ രക്ഷിതാക്കളും ചിന്തിക്കുന്നു . 2) ഉക്രൈൻ അടക്കം മലയാളികൾ പഠിക്കുവാൻ പോകുന്ന മിക്ക രാജ്യങ്ങളിലും മെഡിക്കൽ സീറ്റുകൾക്ക് പ്രവേശന പരീക്ഷയില്ല: ഇന്ത്യയിൽ, പ്രവേശന പരീക്ഷകളിൽ വിജയിക്കുന്നതിനും മെഡിക്കൽ കോളേജുകളിൽ സീറ്റ് നേടുന്നതിനും വിദ്യാർത്ഥികൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാൽ‌ അവർ യുക്രെയ്ൻ അടക്കം മറ്റു രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നു. 3)കേരളത്തിലെ സ്വാശ്രയ കോളേജുകളെ അപേക്ഷിച്ച് അവിടെ Fees കുറവ് ആണ്. കേരളത്തെ അപേക്ഷിച്ച് അവിടുത്തെ ജീവിത ചിലവ് കുറവ് . 4) ഇന്ത്യയിൽ നീറ്റു പരീക്ഷയും , Medical Entrance നിർബന്ധമാണ് . എത്ര കഷ്ടപെട്ടിട്ടും പലർക്കും ജയിക്കുവാൻ ബുദ്ധിമുട്ടുന്നു . മറ്റു രാജ്യങ്ങളിൽ +2/Degree ക്കു മിനിമം ഇത്ര മാർക്ക് വേണം എന്ന നിബന്ധന ഇല്ല . അതിനാൽ പാസായ ആർക്കും donation കൊടുക്കുവാനുള്ള പണം കൈയ്യിൽ ഉണ്ടെങ്കിൽ ഡോക്ടറോ , മറ്റു എന്തുമോ ആകാം . മറ്റു വല്ല കാരണങ്ങളും ഉണ്ടോ ? നിങ്ങളുടെ അഭിപ്രായം അറിയിക്കണെ..

(വാൽകഷ്ണം .. കേരളം വിട്ടു മറ്റു രാജ്യങ്ങളിൽ , മറ്റു സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് മലയാളികൾ തൊഴിൽ തേടി പോകുന്നതിന്റെ കാരണവും ഇതുപോലെ പിനീട് ചർച്ച ചെയ്യാം ..) Pl comment by Santhosh Pandit (എടുക്കുമ്പോൾ ഒന്ന് , തൊടുക്കുമ്പോൾ നൂറു , തറക്കുമ്പോൾ ആയിരം  ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

Actor santhosh pandit words about kerala education

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES