Latest News

കശ്‍മീരിനെയും പാലസ്തീനെയും ലക്ഷദ്വീപിനെയും രക്ഷിച്ചെങ്കിൽ ഇനി കേരളത്തിലെ കുട്ടനാടിനെ രക്ഷിക്കാം; കുറിപ്പ് പങ്കുവച്ച് നടൻ സന്തോഷ് പണ്ഡിറ്റ്

Malayalilife
കശ്‍മീരിനെയും പാലസ്തീനെയും ലക്ഷദ്വീപിനെയും രക്ഷിച്ചെങ്കിൽ ഇനി കേരളത്തിലെ കുട്ടനാടിനെ രക്ഷിക്കാം; കുറിപ്പ് പങ്കുവച്ച് നടൻ സന്തോഷ് പണ്ഡിറ്റ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. ഒരു നടൻ എന്നതിനോടൊപ്പം തന്നെ താരം ഒരു സംവിധായകനും, ഗായകനുമെല്ലാം ആണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവനായ താരം തന്റെതായ നിലപാടുകളും അഭിപ്രയങ്ങളും എല്ലാം തന്നെ തുറന്ന് പറയുന്നതിന് യാതൊരു മടിയും കാട്ടാറില്ല. അത്തരത്തിൽ താരത്തിന്റെ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. കശ്‍മീരിനെയും പാലസ്തീനെയും ലക്ഷദ്വീപിനെയും രക്ഷിച്ചെങ്കിൽ ഇനി കേരളത്തിലെ കുട്ടനാടിനെ രക്ഷിക്കാം.. കശ്‌മീരിനും പലസ്തീനും ലക്ഷദ്വീപിനും കൊടുക്കുന്നത്ര പ്രാധാന്യമില്ലെങ്കിലും കുറച്ചെങ്കിലും കരുതൽ കുട്ടനാടിനോടും വേണമെന്ന് സന്തോഷ് പണ്ഡിറ്റ് തുറന്ന് പറയുകയാണ്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം എങ്ങനെ.. 

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം 
മൊത്തമായി മുങ്ങും മുമ്പേ കണ്ണ് തുറക്കണേ
Save Kuttanadu ..
കശ്‍മീരിനെയും , പാലസ്തീനെയും , ലക്ഷദ്വീപിനെയും രക്ഷിച്ചു കഴിഞ്ഞാൽ ഇനി നമ്മുക്ക് കേരളത്തിലെ കുട്ടനാടിനെ രക്ഷിക്കുന്നതിന് കുറിച്ചും ചെറുതായി ചിന്തിച്ചു തുടങ്ങാം . (കേരളത്തിലെ ലക്ഷദ്വീപിലെ save കാരുടെ പ്രതീഷേധം കണ്ടു "പേടിച്ചു" ലക്ഷദ്വീപിൽ  മദ്യ നിരോധനവും , അംഗനവാടി മറ്റു സ്കൂൾ കുട്ടികൾക്കും കോഴി കാലും , പോത്തിന്റെയും മൂരിയുടെയും  ഇറച്ചി , വലിയ മീൻ കഷണങ്ങളും കൊടുത്തു തുടങ്ങിയിട്ടുണ്ടാകും എന്ന് കരുതാം . ഗുണ്ടാ നിയമവും ഇവിടുത്തെ പ്രതിഷേധക്കാർക്കു സന്തോഷത്തിനായി പിൻവലിക്കും എന്ന് കരുതാം .) 
ഇനി നമ്മുക്ക് പലസ്തീനിൽ നിന്നും 4000 KM ദൂരെ ഇന്ത്യ എന്ന രാജ്യത്തിലെ  കേരളം എന്ന സംസ്ഥാനത്തിലെ ആലപ്പുഴ എന്ന  ജില്ലയിലെ  കുട്ടനാട്ടിലേക്കു വരാം . 
സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രദേശത്തു ജീവിക്കുന്ന ജനവിഭാഗമാണ് ആലപ്പുഴയിലെ കുട്ടനാട്ടുകാർ . അതിനാൽ തന്നെ ചെറിയ ഒരു മഴ പെയ്യുമ്പോഴേ പ്രളയം ഉണ്ടാകുന്നു . അവിടുത്തെ ഭൂരിഭാഗവും സാധാരണക്കാർ ആണ് . ഓരോ വർഷവും ചുരുങ്ങിയത് മൂന്നു മാസം എങ്കിലും മുങ്ങുന്ന വീടുകളിലാണ് താമസം . നിരവധി ദുരിതങ്ങളിൽ ജീവിക്കുന്നു . 
പൊതുവിൽ ഇവിടെ ജീവിക്കുന്നവർ ഒരു "വോട്ട് ബാങ്ക് " ആയി രാഷ്ട്രീയാക്കാർ കരുതാറില്ല . അതിനാൽ വെള്ളത്തിൻെറ നീർക്കെട്ട് തടയുവാൻ  കാര്യമായി ഒന്നും അവർക്കായി ചെയ്യാറുമില്ല . 
വോട്ടു  ചോദിക്കുവാൻ വരുന്നവരോട് "അവർക്കു മനസിലാകുന്ന ഭാഷയിൽ " തന്ത്രപൂർവം  പ്രതികരിച്ചു കാര്യം നേടി എടുക്കുന്നതിലും ഈ കുട്ടനാട്ടുകാർ  പുറകിലാണ് .
നിലവിൽ കുട്ടനാടിന്റെ അവസ്ഥ വളരെ മോശപ്പെട്ട നിലയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു .
 കുട്ടനാട്ട്കാർക്ക്  ശക്തിയായ മഴപെയ്യുമ്പോൾ പേടി ആണ് തന്റെ ആയുഷ്കാലം അവൻ സമ്പാദിച്ചത് എല്ലാം പോകുമൊ , മൊത്തമായി മുങ്ങി പോകുമോ എന്ന ഭയം . 
 ആയിരകണക്കിന്  ആളുകൾ വീടുകളിൽ വെള്ളം കൊണ്ട് ഭക്ഷണം പാകം ചെയ്യാനോ ഉറങ്ങാനോ  കഴിയുന്നില്ല  ആഴ്ചകളോളം വെള്ളം ഇറങ്ങാനും താമസിക്കുന്നുണ്ടു .
സമുദ്ര നിരപ്പ് ഉയരുന്നത് കൊണ്ട് 2050 ആകുംബോഴെക്കും കേരളത്തിലെ നിരവധി ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന് അടിയിൽ ആകും എന്ന് അന്താരാഷ്‌ട്ര പഠനങ്ങൾ പറയുന്നു . അപ്പോൾ ഏറ്റവും കൂടുതൽ നഷ്ടം കുട്ടനാട് മേഖലക്ക് ആയിരിക്കും .അങ്ങനെ ഒരു ദുരന്തം  സംഭവിക്കിന്നതിനു മുമ്പ് അധികാരികൾ മേൽ  നടപടികൾ സ്വീകരിക്കുക .
2018 പ്രളയ ശേഷം  7 തവണ കുട്ടനാട്ടിൽ വെള്ളം കയറി .
കുട്ടനാടിനെ രക്ഷിക്കണമെങ്കിൽ വീതിയും, ആഴവും അടിയന്തിരമായി വർദ്ധിപ്പിക്കുകയും, സ്പിൽവേയുടെ കിഴക്ക് ഭാഗത്ത് അടിഞ്ഞുകൂടി കിടക്കുന്ന മണ്ണു മൊത്തമായി  മാറ്റി കുട്ടനാട്ടിൽ നിന്നുള്ള നീരൊഴുക്ക്  സുഗമമാക്കണം.
തോട്ടപ്പള്ളിയിലും തണ്ണീർമുക്കത്തും വലിയ pump സെറ്റുകൾ വെക്കുക എന്നതും ഒരു പ്രതിവിധി ആണ് .
തോട്ടിൽ മണൽ വാരൽ അനുവദിച്ചാൽ പ്രശ്ന പരിഹാരം ആകും.
 ദുരിതാശ്വാസത്തിനു ചിലവാക്കുന്നതിലും എത്രയോ കുറച്ചു പണം മതി വെള്ളം വറ്റിക്കാൻ.
വരുംകാലങ്ങളിൽ തണ്ണീർമുക്കവും, തോട്ടപള്ളിയും പൂർണ്ണമായും അടച്ചിട്ട് കൊണ്ട് വെളളം പുറത്തേക്ക് പമ്പ് ചെയ്ത് കളയേണ്ട  ടെക്നോളജിയിലേക്ക് കുട്ടനാട് പോകേണ്ടിവരും..
കുട്ടനാട് സമുദ്ര നിരപ്പിനേക്കാൾ താഴ്ന്നു കിടക്കുന്നതു കൊണ്ട് സമീപ ജില്ലകളിലെ വെള്ളം അങ്ങോട്ട് വരുന്നു . ആ മൂന്നു  ജില്ലകളിൽ പെയ്യുന്ന വെള്ളം മുഴുവൻ കുട്ടനാട്ടുകാരൻ കുടിച്ചു വറ്റിക്കുന്നത് പ്രായോഗികം അല്ലല്ലോ .. 
കടലിലേക്ക് ഒഴുകുന്നതിലും കൂടുതൽ മല വെള്ളമാണ്  ആലപ്പുഴയിലേക്ക്‌ ഒഴുകുന്നതു. 
 കുട്ടനാട്ടുകാർ കഴുത്തറ്റം വെള്ളത്തിൽ കിടന്നിട്ട് ആണ് പലസ്തീൻകാരേയും , ലക്ഷദ്വീപുകാരെയും   സേവ് ചെയ്യാൻ പോസ്റ്റ് ഇടുന്നത്.. കുട്ടനാടിന്റ രക്ഷയ്ക്ക് കൃത്യമായി ഒള്ള നദി ജലാശങ്ങളുടെ ആഴം കൂട്ടുക. 
 കുട്ടനാടിന്റെ രെക്ഷയ്ക്ക് ആയി ഒന്നിക്കുക അണ്ണാക്കിൽ വെള്ളം വരുന്നത് വരെ കാത്ത് നിൽക്കാതെ..
കുട്ടനാട് ..വെള്ളത്തിലയി ജീവിതങ്ങൾ..മൊത്തമായി മുങ്ങും മുമ്പേ കണ്ണ് തുറക്കണേ..
SAVE KUTANADU 
(വാൽകഷ്ണം ... കുട്ടനാടിന്റെ വാർത്തകൾ ചാനലിൽ അധികം പ്രതീക്ഷിക്കേണ്ട .    ചാനലുകാർക്കു ചുംബന സമരം , അബദ്ധത്തിൽ  വല്ല പാട്ടോ ഡാൻസൊ ചെയ്തു വൈറൽ ആയവരുടെ വാർത്തകൾ, ഏതെങ്കിലും നടി വയറ്റിൽ ആയാൽ പ്രസവിക്കുന്നത് വരെയുള്ള വാർത്തകൾ പിന്നെ പാലസ്തീൻ , കശ്മീർ , ലക്ഷ്വദീപിനു വേണ്ടിയുള്ള വാർത്തകൾ ഒക്കെയാണ് റേറ്റിംഗ് കൂട്ടുവാനുള്ള വാർത്തകൾ . അവർക്കെന്ത് കുട്ടനാട് ?
പിന്നെ കശ്‌മീരിനും , പലസ്തീനും  ലക്ഷദ്വീപിനും വേണ്ടി കരയുന്ന നടി നടന്മാരും ഈ  വിഷയം കണ്ടതായി ഭാവിക്കില്ല . ഇതിലൂടെ ഒരു വിഭാഗത്തിന്റെ പിന്തുണയോ , റീചോ, വൈറൽ ആവുകയോ ഒന്നും  കിട്ടുവാൻ ഇല്ലല്ലോ . കുട്ടനാട്ടിലെ ജനങ്ങൾ  സ്വയം ബുദ്ധിപൂർവം പ്രതിരിധിരോധിക്കുക .. അത്രേയുള്ളു ..  )
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Actor santhosh pandit note about kuttanadu issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES