Latest News

കോവിഡ് നെഗറ്റീവ് ആയ ശേഷം നേരെ പോയത് ആറാട്ട് ലൊക്കേഷനില്‍; ചിത്രത്തെ കുറിച്ച് പറഞ്ഞ് സന്തോഷ് കീഴാറ്റൂര്‍

Malayalilife
കോവിഡ് നെഗറ്റീവ് ആയ ശേഷം നേരെ പോയത്  ആറാട്ട് ലൊക്കേഷനില്‍;  ചിത്രത്തെ കുറിച്ച് പറഞ്ഞ്  സന്തോഷ് കീഴാറ്റൂര്‍

ലയാള സിനിമയിൽ സഹനടനായുളള വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് സന്തോഷ് കീഴാറ്റൂര്‍. സൂപ്പര്‍താര സിനിമകളിലെല്ലാം പ്രാധാന്യമുളള കഥാപാത്രങ്ങളെ നാടകരംഗത്തുനിന്നും സിനിമയിലെത്തിയ നടന്‍  അവതരിപ്പിച്ചു. സന്തോഷ്  സിനിമയില്‍ ലാല്‍ ജോസ് ചിത്രം വിക്രമാദിത്യനിലൂടെയാണ്  സജീവമായത്. എന്നാൽ ഇപ്പോൾ  സന്തോഷ് കീഴാറ്റൂരിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ...

എപ്പഴും പോസിറ്റീവ് ആകണം എന്നു തന്നെയാ ചിന്ത....രണ്ട് ദിവസം പനിച്ചു. പിറ്റേന്ന് ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവ് (കോവിഡ്), കുഴപ്പം പിടിച്ച പോസിറ്റീവ്, പിന്നെ പത്ത് ദിവസം ഒരേ ചിന്ത എത്രയും വേഗം നെഗറ്റീവ് ആകണം. കൃത്യം പത്താമത്തെ ദിവസം നെഗറ്റീവ്.

നെഗറ്റീവ് ആയതിന് ശേഷം (റിവേഴ്‌സ് ക്വാറന്റേനു ശേഷം ) വീണ്ടും പോസിറ്റീവ് ആകാന്‍ ( കോവിഡ് പോസിറ്റീവ് അല്ല ) ശ്രമം തുടങ്ങി....അങ്ങിനെ ആറാട്ട് ലൊക്കേഷനില്‍ എത്തപ്പെട്ടു. നെയ്യാറ്റിന്‍കര ഗോപന്റെ ( നമ്മുടെ ലാലേട്ടന്റെ) ഒന്നൊന്നര ആറാട്ട് കുറച്ച് ദിവസം നേരിട്ട് കാണുവാനും, ആറാട്ടില്‍ പങ്കാളിയാവാനും ഭാഗ്യം ലഭിച്ചപ്പോള്‍ ഒന്നൊന്നര പോസിറ്റീവ് എനര്‍ജി കിട്ടി.

കാത്തിരിക്കാം തീയേറ്ററുകള്‍ പൂരപറമ്പാക്കുന്ന നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിനായി..ലാലേട്ടാ നിങ്ങളൊരു മഹാ മനുഷ്യനാണ്. മഹാനടനാണ്, ഈ രോഗകാലത്ത് നിങ്ങള്‍ സിനിമാ ലോകത്തോട് കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്ക് , സ്‌നേഹത്തിന് മുന്നില്‍. ബിഗ് സല്യൂട്ട്, സന്തോഷ് കീഴാറ്റൂര്‍ കുറിച്ചു. 
 

Read more topics: # Actor santhosh kezhattor,# fb post
Actor santhosh kezhattor fb post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES