മലയാളത്തിന്റെ പ്രിയ ഹാസ്യ താരമാണ് നടൻ സലിംകുമാർ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം പ്രേക്ഷകരുടെ പ്രിയങ്കരനായ താരം തന്നെയാണ്. എന്നാൽ ഇപ്പോൾ താന്‍ സുഹൃത്തുക്കള്‍ക്കെതിരെ രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്താറില്ലെന്ന് തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് അനുഭാവിയും നടനുമായ സലീം കുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
സലീം കുമാറിന്റെ വാക്കുകള്‍;
‘രാഷ്ട്രീയ കാരണം കൊണ്ട് ഒരു മാര്‍ക്സിസ്റ്റുകാരെനെയോ ബിജെപിക്കാരനെയോ ഞാന്‍ ശത്രുക്കളായി കാണാറില്ല. അവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. മഹാരാജാസില്‍ ആയിരുന്നപ്പോള്‍ എല്ലാവരും എസ്.എഫ്.ഐക്കാരായിരുന്നു. അമല്‍ നീരദ് അന്‍വര്‍, ആഷിക് അബു അങ്ങനെ കുറച്ചുപേര്‍. അവരൊക്കെയായി ഇപ്പോഴും സൗഹൃദത്തിലാണ്.
സുഹൃത്തുക്കളെ സുഹൃത്തുക്കള്‍ ആയി കാണാനും രഷ്ട്രീയക്കാരെ രാഷ്ട്രീയക്കാര്‍ ആയി കാണാനും എനിക്കറിയാം. ഇലക്ഷന്‍ പ്രചാരണത്തിന് പോയാലും എനിക്കിഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചാരണത്തിന് ഞാന്‍ പോകാറില്ല. പി രാജീവ്, മുകേഷ്, ഗണേഷ് കുമാര്‍, സുരേഷ് ഗോപി അദ്ദേഹം ബജെപിക്കാരനാണ് ഞാന്‍ പോയില്ല. അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അതുകൊണ്ട് സിനിമയില്ലെങ്കില്‍ എനക്ക് ആ സിനിമ വേണ്ട’.