Latest News

ഒരിക്കല്‍ കൂടി ഞാന്‍ ഇടവേള എടുക്കുകയാണ്; അങ്ങനെയൊരു ഇടവേള ആവശ്യമാണ്; മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പൃഥ്വിരാജ്

Malayalilife
 ഒരിക്കല്‍ കൂടി ഞാന്‍ ഇടവേള എടുക്കുകയാണ്; അങ്ങനെയൊരു ഇടവേള ആവശ്യമാണ്; മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പൃഥ്വിരാജ്

നിരവധി ആരാധകരുള്ള യുവനടനാണ് പൃഥിരാജ്.  നടനായും സംവിധായകനായും എല്ലാം തന്നെ താരം ഇതിനോടകം പേരെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ  താരം സജീവവുമാണ് പൃഥ്വിരാജ്. എന്നാൽ ഇപ്പോൾ മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതോടെ താന്‍ വീണ്ടും സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് പൃത്വി തുറന്ന് പറയുകയാണ്. ഷാജി കൈലാസിനൊപ്പമുള്ള ‘കടുവ’ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പങ്കുവച്ച കുറിപ്പിലാണ് ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയ്ക്കായി വീണ്ടും ഇടവേള എടുക്കുകയാണെന്ന് പൃഥ്വിരാജ് പറയുന്നത്.

പൃഥ്വിരാജിന്റെ കുറിപ്പ്:

കനല്‍ കണ്ണന്‍. സത്യം, പോക്കിരിരാജ, ഹീറോ തുടങ്ങിയ ചിത്രങ്ങള്‍. ഞാന്‍ ഏറ്റവുമധികം പ്രവര്‍ത്തിച്ചിട്ടുള്ള രാജ്യത്തെ മുന്‍നിര ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് കണ്ണന്‍ മാസ്റ്റര്‍ കടുവയ്ക്ക് വേണ്ടി അദ്ദേഹത്തോടൊപ്പം വീണ്ടും ഒന്നിച്ചതില്‍ സന്തോഷം. ആക്ഷന്‍ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യാനുള്ള എന്റെ ഇഷ്ടം വര്‍ദ്ധിച്ചതില്‍ തീര്‍ച്ചയായും അദ്ദേഹത്തിന് വലിയ പങ്കുണ്ട്.

കടുവ എന്ന സിനിമയിലെ ആക്ഷന്‍ ഡിസൈന്‍ ചെയ്യാന്‍ ഷാജി ഏട്ടന്റെ കൂടെ ഒരു പങ്ക് ഞങ്ങള്‍ക്കുമുണ്ട്. പുരോഗമിച്ചുകൊണ്ടിരുന്ന മൂന്ന് സിനിമകളുടെ ജോലി ഞാന്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കി. കടുവയും, ജനഗണമനയും, ഗോള്‍ഡും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവ ഓരോന്നായി നിങ്ങളിലെത്തും.

ഇപ്പോഴിതാ, ഒരിക്കല്‍ കൂടി ആടുജീവിതത്തില്‍ വീണ്ടും ചേരുന്നതിന് മുമ്പ് ഞാന്‍ ഒരു ഇടവേള എടുക്കുകയാണ്, കാരണം ആ ചിത്രത്തിന് അങ്ങനെയൊരു ഇടവേള ആവശ്യമാണ്. ഞങ്ങള്‍ ഉടന്‍ തന്നെ അള്‍ജീരിയയില്‍ ഷൂട്ടിംഗ് പുനരാരംഭിക്കും, തുടര്‍ന്ന് ജോര്‍ദാനിലേക്ക് മാറും. ആവേശകരമായ സമയങ്ങളാണ് ഇനി എന്നും.

 


 

   
 

Actor prithviraj words about break again for aadujeevitham

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക