Latest News

നടൻ പൃഥ്വിരാജ് നായകനാകുന്ന കടുവയുടെ ചിത്രീകരണം നിർത്തിവച്ചു; സ്ഥിതിഗതികൾ സുഖപ്രദമാകുമ്പോൾ ചിത്രീകരണം പുനരാരംഭിക്കും എന്നറിയിച്ച് സംവിധായകൻ ഷാജി കൈലാസ്

Malayalilife
നടൻ പൃഥ്വിരാജ് നായകനാകുന്ന കടുവയുടെ ചിത്രീകരണം നിർത്തിവച്ചു; സ്ഥിതിഗതികൾ സുഖപ്രദമാകുമ്പോൾ ചിത്രീകരണം പുനരാരംഭിക്കും എന്നറിയിച്ച് സംവിധായകൻ ഷാജി കൈലാസ്

ലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ചിത്രമാണ്  'കടുവ'. നിലവിൽ സിനിമയുടെ  ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. കോവിഡ് രണ്ടാംതരംഗം ഭീതി ഉയർത്തുന്ന സാഹചര്യത്തിലാണ് അണിയറക്കാരുടെ ഭഗത്ത് നിന്ന് ഇങ്ങനെ ഒരു  തീരുമാനം ഉണ്ടായിരിക്കുന്നത്. സ്ഥിതിഗതികളിൽ മാറ്റമുണ്ടാവുന്നതിനനുസരിച്ച് ചിത്രീകരണം പുനരാരംഭിക്കുമെന്ന് ഷാജി കൈലാസ് അറിയിച്ചു.

'നമ്മുടെ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് 'കടുവ' സിനിമയുടെ ഷൂട്ടിങ് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്. സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും', ഷാജി കൈലാസ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

മലയാളത്തിൽ എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ മാസം 16നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവർ മറ്റു വേഷങ്ങളിൽ എത്തുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം.
     

Actor prithviraj movie kaduva shooting was stopped

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES