പൃഥ്വിരാജിനും സുപ്രിയയ്ക്കും മാത്രമല്ല കുഞ്ഞുമകളായ അലംകൃതയ്ക്കും ആരാധകര്‍ ഏറെയുണ്ട്. ആലിയെന്നാണ് ഡാഡയും മമ്മയും വിളിക്കുന്നതെങ്കിലും ആരാധകര്‍ക്ക് അലംകൃത അല്ലിയാണ്. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പലപ്പോഴും പൃഥ്വിയും സുപ്രിയയും എത്താറുമുണ്ട്.
അപൂര്‍വ്വമായി മാത്രമേ ആലിയുടെ മുഖം ആരാധകര്‍ കാണാറുള്ളൂ. പുറംതിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്യാറുള്ളത്. മുഖം കാണിക്കുന്ന ചിത്രം പോസ്റ്റ് ചെയ്യാമോയെന്ന് നേരത്തെ ആരാധകര്‍ ചോദിച്ചിരുന്നു. പൊതുചടങ്ങുകളിലും മറ്റ് പരിപാടികളിലുമെല്ലാം പങ്കെടുക്കുമ്പോഴും ആലിയെ കൊണ്ടുപോകാറില്ല ഇരുവരും. സുപ്രിയയുടെ മാതാപിതാക്കളാണ് ആലിക്ക് കൂട്ടായി ഇരിക്കാറുള്ളത്.
മകളുടെ സ്വകാര്യതയെ മാനിച്ചാണ് ചിത്രങ്ങള്‍ കുറക്കുന്നതെന്നാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പക്ഷം. താരപുത്രിയായി വളര്‍ത്താന്‍ താല്‍പര്യമില്ലെന്നും സാധാരണക്കാരിയായി അവള്‍ വളരട്ടെയെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. അത്യാവശ്യം വികൃതികളൊക്കെ അവള്‍ക്കുമുണ്ട്. അമ്മ വരുന്ന സമയത്ത് ഡാഡയേയും മമ്മയേയും കുറിച്ച് പരാതിപ്പെടാറുണ്ട്. ഡാഡ വീട്ടിലുണ്ടെങ്കില്‍ ആലിക്ക് മറ്റൊന്നും വേണ്ടെന്നും, പൃഥ്വി പുറത്ത് പോയാല്‍ തിരിച്ചുവരുന്നത് വരെ ഒരേ ചോദ്യമായിരിക്കുമെന്നും സുപ്രിയ മേനോന്‍ പറഞ്ഞിരുന്നു.
അതേസമയം, അലംകൃത എഴുതിയ പുതിയ ഒരു കവിതയെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്ത. തന്റെ റഫ്ബുക്കില്‍ വെട്ടിയും തിരുത്തിയും കാച്ചിയും കുറുക്കിയുമെല്ലാം അലംകൃത എഴുതിയിരിക്കുന്ന വരികള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. ബഡ്ഡിംഗ്‌സോംഗ്‌റൈറ്റര്‍ എന്ന ഹാഷ്ടാഗോടെ സുപ്രിയ പങ്കുവച്ച ഫോട്ടോ പൃഥ്വിരാജ് റീപോസ്റ്റ് ചെയ്തിട്ടുണ്ട്. റഫ്ബുക്കില്‍ കണ്ട നിരവധി കവിതകളില്‍ ഒന്നു മാത്രമാണ് ഇത്. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി പേരാണ് കമന്റുകളുമായും എത്തിയത്. മേനോന്‍ തന്നെയാണ് കവിത പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് വാക്‌സിനെ കുറിച്ചുള്ളതാണ് കവിത.
നേരത്തെയും അലംകൃത കവിത എഴുതിയത് സുപ്രിയ പങ്കുവച്ചിരുന്നു. വാക്‌സിനെ കുറിച്ചായിരുന്നു ആ കവിത. അക്ഷരത്തെറ്റുണ്ടെങ്കിലും അതിലെ ഇമോഷന്‍ കൃത്യമാണ് എന്നാണ് കവിത പങ്കുവെച്ചുകൊണ്ട് സുപ്രിയ മേനോന്‍ പറഞ്ഞ്.