മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മമ്മൂട്ടി. മോഹന്‍ലാലിനെ അപേക്ഷിച്ച് പൊതുവേ ഗൗരവക്കാരനായിട്ടാണ് മമ്മൂട്ടി അറിയപ്പെടുന്നത്. മോഹന്‍ലാല്‍ എല്ലാവരോടും സൗമ്യനായി ചിരിച്ച് കളിച്ച് ഇടപെടുമ്പോള്‍ മമ്മൂട്ടി എല്ലാവരെയും അകലത്തില്‍ നിര്‍ത്താറാണ് പതിവ്. എന്നാല്‍ കാണുംപോലെയല്ല മമ്മൂട്ടി എന്നാണ് അടുപ്പക്കാര്‍ പറയുന്നത്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് നെഗറ്റീവായൊരു അനുഭവം ഓര്‍ത്തെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന നടന്‍ പി ശ്രീകുമാര്‍.
ശ്രീകുമാറിന്റെ വാക്കുകള്‍:
മറ്റൊരു സിനിമയുടെ ഷൂട്ടിലായിരുന്നു അന്ന് മമ്മൂട്ടി. ചിത്രീകരണം കഴിഞ്ഞ് വരുന്ന അദ്ദേഹത്തെ നോക്കി ഇരിക്കുകയായിരുന്നു. അടുത്ത് ചെന്ന് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞിരുന്നു. കുറേ നേരത്തിന് ശേഷം മമ്മൂട്ടി വന്നപ്പോള്‍ സിനിമയില്‍ ഡേറ്റ് ചോദിക്കാന്‍ വന്നതാണെന്ന കാര്യം അദ്ദേഹത്തോട് പറയുകയായിരുന്നു. ഈ വരുന്ന സെപ്റ്റംബറില്‍ ഞാന്‍ ഒരു പടം ചെയ്യാന്‍ ആഗ്രഹിക്കുന്നു. തോപ്പില്‍ ഭാസിയുടേതാണ് തിരക്കഥ.. കയ്യും തലയും പുറത്തിടരുത് എന്നാണ് സിനിമയുടെ പേര്..താങ്കള്‍ അതില്‍ വന്നൊന്ന് അഭിനയിക്കണം..
അതിന് വേണ്ടി ഡേറ്റ് ചോദിക്കാനാണ് ഇപ്പോള്‍ ഞങ്ങള്‍ വന്നിരിക്കുന്നത്. കുറച്ച് നേരം ആലോചിച്ച് സെപ്റ്റംബറില്‍ പറ്റില്ലെന്ന് മമ്മൂട്ടി പറഞ്ഞുവെന്ന് ശ്രീകുമാര്‍ പറയുന്നു. ഞങ്ങള്‍ക്ക് ഒരു ആറ് ദിവസം മാത്രം തന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതും മമ്മൂട്ടി സമ്മതിച്ചില്ല. ഒടുക്കം ഒന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഇത് കേട്ടതും മമ്മൂട്ടി പൊട്ടിത്തെറിച്ചു. അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ.എന്റെ കൂടെ പഠിച്ചവനോ.അതോ എന്റെ സ്വജാതിക്കാരനോ..അതോ നമ്മള് തമ്മില്‍ വേറെ വല്ല ബന്ധോം ഉണ്ടോ എന്ന് ചോദിച്ചു. അഭിമുഖത്തില്‍ ശ്രീകുമാര്‍ പറഞ്ഞു.