മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ മുരളി ഗോപി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ താരത്തിന് ചെയ്യാൻ സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരത്തിന്റെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലൂസിഫറില്‍ പറഞ്ഞിരിക്കുന്നതെല്ലാം കെട്ടുകഥകളല്ലെന്നും താന്‍ നിരീക്ഷിച്ച് കണ്ടെത്തിയ സത്യങ്ങളാണെന്നുമാണ് മുരളി ഗോപി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുന്നത്.
അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഞാന്‍ കണ്ടെത്തിയ സത്യങ്ങളാണ് ലൂസിഫറെന്ന സിനിമ എന്നാണ് മുരളി ഗോപി പറയുന്നത്. രാഷ്ട്രീയത്തിലെ ഫണ്ടിംഗ് ചര്‍ച്ച ചെയ്യപ്പെടാത്ത ടോപ്പിക്ക് ആണ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം എന്നാണ് മുരളി ഗോപി പറയുന്നത്. ലഹരിയെന്ന വിപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയാണ് ലൂസിഫര്‍ എ്ന്നും മുരളി ഗോ പറയുന്നുണ്ട്. ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രമായിരുന്നു ലൂസിഫറിന്റെ രഹസ്യങ്ങള്‍ ലോകത്തോട് വിളിച്ച് പറയുന്നത്. ആ കഥാപാത്രം ഒരു പരിധി വരെ താന്‍ തന്നെയായിരുന്നുവെന്നാണ് മുരളി ഗോപി പറയുന്നത്. 'ലൂസിഫറിലെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഒരു പരിധി വരെ ഞാന്‍ തന്നെയാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയാണെങ്കിലും അവര്‍ വിളമ്പിത്തരുന്ന ചിന്തകളെ മാത്രം പിന്‍പറ്റി ജീവിക്കാതരിക്കണം,' എന്നാണ് മുരളി ഗോപി പറയുന്നത്.
ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമ 200 കോടിയലധികം കളക്ഷന്‍ നേടിയിരുന്നു. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. മോഹാന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, പൃഥ്വിരാജ്, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍, ബൈജു സന്തോഷ്, സായ് കുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ താരങ്ങളായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായി എമ്പുരാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിന്റെ എഴുത്തിന്റെ തിരക്കിലാണ് മുരളി ഗോപി.