Latest News

മ​ര​ണ​ത്തോ​ട്​ മ​ല്ല​ടി​ച്ച് മേ​ള രഘു; ഏ​ഴ് ദി​വ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ൽ തുടരുന്നു

Malayalilife
മ​ര​ണ​ത്തോ​ട്​ മ​ല്ല​ടി​ച്ച് മേ​ള രഘു; ഏ​ഴ് ദി​വ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ൽ തുടരുന്നു

മ്മൂട്ടിയോടൊപ്പം തന്നെ  സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച നടന്‍ 'മേള രഘു' ഗുരുതരാവസ്ഥയില്‍ കഴിയുന്നു. കഴിഞ്ഞ 16ന് രഘു വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും താരത്തെ  പ്രവേശിപ്പിക്കുകയും ചെയ്തു. ഏഴ് ദിവസമായി അബോധാവസ്ഥയിൽ കഴിയുകയാണ് താരം. രഘുവിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള പോസ്റ്റുകൾ  സോഷ്യൽ മീഡിയ വഴിയും വൈറൽ ആണ്.  ലക്ഷങ്ങൾ ആണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രഘുവിെൻറ ചികിത്സയുമായി ബന്ധപ്പെട്ട്  വേണ്ടി വന്നത്.  ചികിത്സാചിലവ് താങ്ങാവുന്നതിലും അപ്പുറമാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് എന്നും റിപ്പോർട്ടുകളുണ്ട്.

കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത 'മേള' എന്ന സിനിമയില്‍ രഘു നായകനായപ്പോള്‍ സഹനടനായത് സാക്ഷാല്‍ മമ്മൂട്ടി ആയിരുന്നു. നിലവിൽ സിനിമാമേഖലയിലുള്ളവര്‍ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ  കുടുംബം കഴിയുന്നത്. നിലവിൽ  മോഹന്‍ലാലുമൊത്ത് 
എട്ട് മാസം മുമ്ബ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ വേഷം ചെയ്ത് ശ്രദ്ധ നേടിയിരുന്നു. അതില്‍ സപ്ലൈയര്‍ ആയി ആണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. 

 നടൻ ശ്രീനിവാസൻ നേരിട്ടെത്തി 1980ൽ ചെങ്ങന്നൂർ കൃസ്ത്യൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കാമോയെന്ന് ചോദിക്കുന്നത്. യാത്രക്കിടയിൽ സംവിധായകർ കെ.ജി. ജോർജും നടൻ ശ്രീനിവാസനും ഒരു ചായക്കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ആ രഘുവിനെ  കണ്ടുമുട്ടുകയും അഭിനയത്തിലേക്ക് കൂട്ടികൊണ്ടുവരികയും ആയിരുന്നു.

Actor mela raghu in critical condition

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES