Latest News

ബിഗ് ബോസില്‍ നിന്നും നല്ലൊരു പ്രണയം ഉണ്ടാവുമോന്ന് നോക്കട്ടേ; പേര് വന്നതിന് പിന്നിലെ കഥ വെളിപ്പെടുത്തി നടൻ മണിക്കുട്ടൻ

Malayalilife
ബിഗ് ബോസില്‍ നിന്നും നല്ലൊരു പ്രണയം ഉണ്ടാവുമോന്ന് നോക്കട്ടേ; പേര് വന്നതിന് പിന്നിലെ കഥ വെളിപ്പെടുത്തി നടൻ മണിക്കുട്ടൻ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ നടനാണ് ‌ മണിക്കുട്ടൻ.  വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രമായിരുന്നു താരത്തിന്റെ മലയാളത്തിലെ ആദ്യചിത്രം. സിനിമയിലേക്ക് വരുന്നതിനു മുമ്പ് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിൽ മികവുറ്റ അഭിനയമാണ് കാഴ്ചവച്ചത്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് മലയാളം മൂന്നാം സീസണിലേക്ക് നാലാമത്തെ മത്സരാര്‍ഥിയായി എത്തിയത് നടന്‍ മണിക്കുട്ടനായിരുന്നു. 

 മണിക്കുട്ടനെ വേദിയിലേക്ക് തനിക്കൊപ്പം ഒന്നിച്ചഭിനയിച്ച നടനാണ് വരുന്നതെന്ന സൂചന നല്‍കി കൊണ്ടാണ് മോഹന്‍ലാല്‍ വിളിച്ചത്.  കാലിന് ചെറിയൊരു പരിക്ക് ജനുവരിയില്‍ പറ്റിയതിനെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. നല്ല ചികിത്സ ബിഗ് ബോസ് ക്വാറന്റൈനിലിരുന്ന സമയത്ത്  ലഭിച്ചിരുന്നുവെന്നും മണിക്കുട്ടന്‍ തുറന്ന് പറഞ്ഞു. അതിടൊപ്പം താരം പേരിന്റെ കഥയും തുറന്ന് പറഞ്ഞിരിക്കുകയാണ്.

 രണ്ടാമതായി മണിക്കുട്ടന്‍ തന്റെ പേര് വന്നതിന് പിന്നിലെ കഥയാണ് പറഞ്ഞത്. അച്ഛനും അമ്മയും ജോലി ചെയ്തിരുന്ന വീട്ടിലെ ആളുടെ പേര് ചേര്‍ത്താണ് മണിക്കുട്ടന്‍ എന്ന പേര് വന്നത്. എന്നാല്‍ തന്റെ യഥാര്‍ഥ പേര് തോമസ് ജെയിംസ് എന്നാണ്. ഇതിനിടെ മണിക്കുട്ടന്‍ വിവാഹം കഴിക്കാത്തതിനെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും നല്ലൊരു പ്രണയം ഉണ്ടാവുമോന്ന് നോക്കട്ടേ എന്ന് തീരുമാനിച്ചാണ് താന്‍ വന്നിരിക്കുന്നത്. തിരിച്ചിറങ്ങുന്നതിനുള്ളില്‍ അത്തരൊരു പങ്കാളിയെ കണ്ടെത്താനുള്ള ഭാഗ്യം ഉണ്ടാവട്ടേ എന്നുമാണ് മോഹന്‍ലാലിന്റെ 
 വകയായി നേർന്ന ആശംസ.

Actor manikuttan candidate in bigg boss house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക