മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ ഹാസ്യനടനാണ് മാമുക്കോയ. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവട് വയ്ച്ചത്. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. നാടകരംഗത്തു നിന്നുമാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് താരം എത്തുന്നതും. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിച്ചതും. എന്നാൽ വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് താരം സിനിമയിൽ അത്ര സജീവവുമല്ല.എന്നാൽ ഇപ്പോൾ ‘ഉടൻ പണം’ എന്ന പരിപാടയിൽ അതിഥിയായി മാമുക്കോയയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മാമുക്കോയയുടെ വാക്കുകൾ ഇങ്ങനെ –
ആദ്യവും തനിയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും നേരത്തേ ഒരിക്കൽ അറ്റാക്ക് വന്നിട്ടുണ്ടെന്നും അന്ന് ആൻജിയോപ്ലാസ്റ്റി ചെയ്‌തെന്നും അതിന് പിന്നാലെ കഴിഞ്ഞ വർഷം തൊണ്ടയിൽ ക്യാൻസർ പിടിപ്പെട്ടെന്നും അത് വൈകാതെ തന്നെ നീക്കം ചെയ്‌തെന്നും ഇപ്പോൾ ആരോഗ്യപരമായി മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലെന്നും മാസത്തിലും പോയി മുടങ്ങാതെ ചെക്ക് ചെയ്യുന്ന സമയത്ത് ഡോക്ടർ പറയുന്നത് ‘എവരിതിങ്ങ് ഓകെ’ എന്നാണെന്നും, ശബ്ദത്തിന് ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അത് മാത്രമാണ് നിലവിൽ ഉള്ളതെന്നും ബാക്കിയെല്ലാം പതിയെ റെഡിയാകുമെന്ന് ഡോക്ടർ പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മാള തൻ്റെ വളരെ അടുത്ത സുഹൃത്തായിരുന്നെന്നും അനവധി സിനിമകളിൽ താനും, മാളയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും പെട്ടെന്നാണ് അദ്ദേഹത്തിന് അസുഖം പിടിപ്പെടുന്നതെന്നും അന്നെല്ലാം വലിയ പേടിയായിരുന്നെന്നും അങ്ങനെയാണ് മാളയ്ക്ക് ബൈപ്പാസ് സർജറി ഉൾപ്പടെ ചെയ്യുന്നതെന്നും കൊണ്ട് മുൻപേ ഇത്തരം സർജറി ചെയ്ത് ശീലമുള്ള ആളുകൾ എന്ന നിലയ്ക്ക് തന്നെയും ഒടുവിൽ ഉണ്ണി കൃഷ്ണനെയും അദ്ദേഹം വിളിക്കാറുണ്ടെന്നും ‘ഒന്നുമില്ല ആശാനെ വെറുതെ ഇരുന്ന് പേടി കാണിക്കാതെ പോയി സർജറി ചെയ്യു’ എന്ന് പറഞ്ഞ് ജഗതി കളിയാക്കിയ സന്ദർഭത്തെക്കുറിച്ചും മാമുക്കോയ സൂചിപ്പിച്ചു.
പിന്നീട് ബൈപ്പാസ് സർജറി ചെയ്തെന്നും കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷം കുറേ നാൾ അദ്ദേഹം അഭിനയിച്ചിരുന്നെന്നും അവയ്‌ക്കെല്ലാം പുറമേ ഷുഗർ പ്രശ്‌നം മാളയ്ക്ക് ഉണ്ടായിരുന്നതായും ഇൻസുലിൻ കുത്തിവെക്കുകയിരുന്നെന്നും പിന്നെ സമയമായപ്പോൾ അങ്ങ് പോയി. ഒരുകാലത്ത് മലയാള സിനിമയെ തന്നെ മാളയുടെ കോമഡിയാണ് പിടിച്ചുനിർത്തിയതെന്നും. അന്ന് മാള മാത്രമേ ഉണ്ടായിരുന്നുവെന്നും. പിന്നെയാണ് കോമഡി വേഷങ്ങളിൽ പപ്പുവും, ജഗതിയുമെല്ലാം കടന്നു വരുന്നതെന്നും മാമുക്കോയ പറഞ്ഞു.