തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് മാധവൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെയായിരുന്നു തരാം അവതരിപ്പിച്ചിരുന്നത്. 2000 ലാണ് മാധവൻ ഒരു പ്രധാന ചിത്രമായ അലൈപ്പായുതെ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയ ജീവിതത്തിലേക്ക് ചുവട് വച്ചത്. തുടർന്ന് കണ്ണത്തിൽ മുത്തമിട്ടാൽ, റൺ, ആയിതു എഴുതു എന്നീചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തെ തേടി അവസരങ്ങൾ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ സിനിമ മേഖലയിൽ നിന്ന് നീണ്ട മാറി നിന്ന മൂന്ന് വർഷത്തെക്കുറിച്ച് തുറന്ന പറയുകയാണ് നടൻ മാധവൻ.
2012- ൽ ‘വേട്ട’യുടെ ഷൂട്ടിംഗ് സമയത്ത് കാൽമുട്ടിന് പരിക്കേറ്റിരുന്നു. വേദന കലശലായതോടെ സിനിമയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. ഇതിനെക്കുറിച്ചു സരിതയോടു പറഞ്ഞപ്പോൾ, ‘നിന്റെ മനസ്സ് പറയുന്നത് ചെയ്യൂ…’ എന്നായിരുന്നു മറുപടി.
‘സിനിമ ഇല്ലാതെ പഴയ ആ ഒറ്റമുറി അപ്പാർട്മെന്റിൽ താമസിക്കേണ്ടി വന്നാലും ഓകെ…’ എന്ന് അവൾ പറഞ്ഞതോടെ തീരുമാനം എളുപ്പമായി. അങ്ങനെ ചിക്കാഗോയിലേക്ക് താമസം മാറ്റിയെന്ന് ‘‘ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മാധവൻ വെളിപ്പെടുത്തിയിരിക്കുകയാണ്. പുതിയ തലമുറയിലെ സിനിമാപ്രേക്ഷകരെ പഠിക്കാനായി ഈ സമയം വിനിയോഗിച്ചുവെന്നും അദ്ദേഹം ഇതോടൊപ്പം തന്നെ കൂട്ടിച്ചേർത്തു.