Latest News

കാൻസർ വന്ന് ഇരുന്ന സമയത്ത് സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല; ദിലീപും മമ്മൂക്കയും പോലുള്ള ചിലരാണ് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്ത് തന്നത്: കൊല്ലം തുളസി

Malayalilife
 കാൻസർ വന്ന് ഇരുന്ന സമയത്ത്  സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല; ദിലീപും മമ്മൂക്കയും പോലുള്ള ചിലരാണ് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്ത് തന്നത്: കൊല്ലം തുളസി

ലയാള സിനിമ സീരിയൽ മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതനായ താരമാണ് കൊല്ലം തുളസി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളതും. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് താരം കൂടുതലും തിളങ്ങിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ 
താരം  പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താൻ കാൻസർ വന്ന് ഇരുന്ന സമയത്ത് തന്നെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ ദിലീപും മമ്മൂക്കയും പോലുള്ള ചിലരാണ് തന്നോട് കാര്യങ്ങൾ അന്വേഷിക്കുകയും തനിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്ത് തന്നതും. 2012 മുതൽ തനിക്ക് ക്യാൻസർ എന്ന മാരക രോഗത്തിന് അടിമപ്പെടേണ്ടി വന്നിരുന്നു.

അക്കാലത്ത് മറ്റാരും കാര്യങ്ങൾ ഒന്നും തിരക്കിയില്ല ദിലീപാണ് ഇടയ്ക്കിടയ്ക്ക് വിളിച്ച് ചേട്ടന് സുഖമാണോ, എന്തെങ്കിലും കുഴപ്പമുണ്ടോ, എന്തെങ്കിലും വേണോ, അഭിനയിക്കാൻ പറ്റുമോ എന്നൊക്കെ ചോദിച്ചന്വേഷിച്ചത്. സ്വകാര്യജീവിതത്തിൽ താരങ്ങൾ എങ്ങനെയായാലും താരങ്ങൾ സാമൂഹികമായ എങ്ങനെ ഇടപെടുന്നു മറ്റുള്ളവരോട് സഹജീവിസ്നേഹം എങ്ങനെ കാണിക്കുന്നു എന്നതിന് ആധാരമാക്കിയാണ് ഒരു താരത്തെ ജനങ്ങൾ വിലയിരുത്തുന്നത്. തന്നെ വിളിച്ച് അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിച്ചു.

''നമ്മുടെ പടത്തിൽ ഒരു ചെറിയ സംഭവമുണ്ട് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വേഷമാണ്, ചേട്ടൻ തന്നെ അഭിനയിച്ചാൽ അത് മനോഹരമായ ഉള്ളൂ” എന്ന് ദിലീപ് എന്നോട് പറഞ്ഞു. കൂടാതെ രണ്ടുമൂന്നു ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളൂ. മാത്രവുമല്ല താൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പ്രതിഫലം തരുകയും ചെയ്തു എന്ന് കൊല്ലം തുളസി പറയുന്നു. 

Actor kollam thulasi words about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES