ചിത്രീകരണത്തിനിടെ നടന്‍ കൈലാഷിന് പരിക്ക്; പള്ളിമണിയുടെ ചിത്രീകരണം നിർത്തിവച്ചു

Malayalilife
topbanner
ചിത്രീകരണത്തിനിടെ നടന്‍ കൈലാഷിന് പരിക്ക്; പള്ളിമണിയുടെ ചിത്രീകരണം നിർത്തിവച്ചു

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് നടൻ കൈലാഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരം അപകടം സംഭവിച്ചു എന്നുള്ള വാർത്തയാണ് പുറത്ത് വന്നത്. തിരുവനന്തപുരത്ത് ചിത്രഞ്ജലി സ്റ്റുഡിയോയില്‍ നടന്ന പള്ളിമണി എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ആണ് താരത്തിന്  അപകടം സംഭവിച്ചത്. സിനിമയിലെ മര്‍മ്മപ്രധാനമായ ഭാഗമായ ഫയറ്റ് ചിത്രീകരണത്തിനിടയില്‍ ഡ്യൂപില്ലാതെ ചാടിയ സമയത്താണ് കൈലാഷിന് പരിക്കേറ്റത്.  സിനിമയുടെ ചിത്രീകരണം  താരത്തിന്നി സാര പരിക്കുള്ളുവെങ്കിലും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ കൈലാഷ് സിനിമയില്‍ ജോയിന്‍ ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ ശ്വേതാ മേനോനാണ്  അവതരിപ്പിക്കുന്നത്. ഇവരെ കൂടതെ ഒരിടവേളയ്ക്ക് ശേഷം നിത്യ ദാസ് നായികയായെത്തുന്ന ചിത്രം കൂടെയാണ് പള്ളിമണി.  പ്രശസ്ത കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴയാണ് എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന ‘പള്ളിമണി’യിലെ മറ്റു താരങ്ങള്‍.

സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണി’യുടെ കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്‍റെയാണ്. ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു.
 

Read more topics: # Actor kailash,# accident at movies set
Actor kailash accident at movies set

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES