മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനാലുമാണ് ജോയ് മാത്യു. നിരവധി സിനിമകയിലുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം തന്റെതായ നിലപാടുകൾ തുറന്ന് പറയാൻ യാതൊരു മടിയും കാട്ടാറില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ബ്രണ്ണന്‍ കോളജ് പഠന കാലത്തെ വീരവാദങ്ങള്‍ മുഴക്കി മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പോരടിക്കുന്ന പ്രസ്താവനകള്‍ മാധ്യമങ്ങളിലടക്കം നിറഞ്ഞ് നിന്നിരുന്നത്. എന്നാൽ ഇപ്പോൾ ആ ചര്‍ച്ചക്ക് അവസാനമായിട്ടുമില്ല. എന്നാൽ ഇപ്പോള്‍ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.
അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്ബോള്‍ അന്‍പത് കൊല്ലം മുമ്ബത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്ബുന്നവരെ പരിഹസിക്കരുതെന്ന് വ്യക്തമാക്കി. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ തന്നെയാകും ലഭിക്കുകയെന്നും ജോയ് മാത്യു പ്രതികരിച്ചു.
ജോയ് മാത്യുവിന്റെ കുറിപ്പ്,
ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്ബോള്‍ അന്‍പത് കൊല്ലം മുമ്ബത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്ബുന്നവരെ പരിഹസിക്കരുത്.
ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും.
ഇന്ത്യന്‍ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും !അതില്‍ നമ്മള്‍ മലയാളികള്‍ക്കാണ് ആഹ്ലാദിക്കാന്‍ കൂടുതല്‍ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം .
നിങ്ങളുടെയോ ?