2002ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രമായ ഊമപെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ കാവ്യമാധവന്റെ നായകനായിട്ടായിരുന്നു ജയസൂര്യയുടെ അരങ്ങേറ്റം. താരത്തിനെ ശ്രദ്ധേയനാക്കിയത് തന്റെ വേറിട്ട അഭിനയ പാടവം തന്നെയായിരുന്നു. മലയാളത്തിലെ മുന്‍നിര നായികമാരുടെ നായകറോളിലെത്തിയതോടെയാണ് താരത്തിന് ശ്രദ്ധേയമായ വേഷങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതും. കോമഡി മുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ വരെ തന്റെ കയ്യില്‍ ഭദ്രമാണെന്ന് ജയസൂര്യ തെളിയിച്ചു കഴിഞ്ഞു. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമൊക്കെ ജയസൂര്യയുടെ കുടുംബവും ആരാധകര്‍ക്ക് സുപരിചിതമാണ്. തന്റെ കുടുംബത്തോടെപ്പമുളള ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.
എന്നാൽ ഇപ്പോൾ നടി കാവ്യ മാധവനെ കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ. വാക്കുകൾ, കാവ്യ ഒരു ദിവസം എന്നോട് വന്ന് വർക്ക് ഔട്ട് ഒന്നും ചെയ്യുന്നില്ലേയെന്ന് ചോദിച്ചു. ചെയ്യുന്നുണ്ട്, ഇന്ന് പറ്റിയില്ല, ഇനി വേണം പോകാൻ എന്ന് ഞാൻ പറഞ്ഞു. വർക്ക് ഔട്ട് ചെയ്യാതെ ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോയി. അപ്പോഴാണ് ഞാൻ അറിയുന്നത് കാവ്യ മാധവൻ ട്രെഡ് മില്ലുമായിട്ടാണ് ലൊക്കേഷനിൽ വന്നിരിക്കുന്നത് എന്ന്. കാവ്യ റൂമിൽ ട്രെഡ് മില്ലിൽ വർക്ക് ഔട്ടൊക്കെ നടത്തുകയാണ് ദിവസവും. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി.
രണ്ട് ദിവസം കഴിഞ്ഞ്, കാവ്യയുടെ അച്ഛൻ അത്താഴം ഒന്നിച്ചു കഴിക്കാമെന്ന് പറഞ്ഞ് റൂമിലേക്ക് ക്ഷണിച്ചു. അവിടെ ചെന്നപ്പോൾ ദാ ആ ട്രെഡ് മില്ലിൽ വസ്ത്രമെല്ലാം അലക്കി ഉണങ്ങാനിട്ടിരിക്കുന്നു. ആദ്യത്തെ രണ്ട് ദിവസമേ ആവേശം ഉണ്ടായിരുന്നുള്ളു, ഇപ്പോൾ ദേ ഇങ്ങനെ അലക്കിയ തുണി ഇടാനാണ് ഉപയോഗിക്കുന്നത് എന്ന് കാവ്യയുടെ അമ്മ പറഞ്ഞു. ആ ട്രെഡ് മില്ല് രണ്ടാം നിലയിലെ മുറിയിലേക്ക് കയറ്റിക്കൊണ്ടു വരാൻ എത്ര പാടുപെട്ടിട്ടുണ്ടാകുമെന്നാണ് ഞാൻ അപ്പോൾ ആലോചിച്ചത്.