Latest News

നടൻ മോഹന്‍ലാലിന്റെ ശാസന; അമ്മയില്‍ നിന്ന് അവധിയെടുക്കാൻ തയ്യാറെടുത്ത് ഇടവേള ബാബു

Malayalilife
നടൻ മോഹന്‍ലാലിന്റെ ശാസന; അമ്മയില്‍ നിന്ന് അവധിയെടുക്കാൻ തയ്യാറെടുത്ത്  ഇടവേള ബാബു

ടൻ വിജയ് ബാബു പീഡന കേസുമായി ബന്ധപ്പെട്ടുള്ള  വിഷയത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് ‘അമ്മ’യില്‍ നിന്ന് അവധിയെടുക്കാന്‍ തീരുമാനിച്ച് ജനറല്‍ സെക്രട്ടറി കൂടിയായ നടന്‍ ഇടവേള ബാബു.  ഇടവേള ബാബു താത്കാലികമായി അവധി എടുക്കാന്‍  തീരുമാനിച്ചിരിക്കുന്നത് സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ഉത്തരവാദിത്വം ഏറ്റെടുത്താണ്.

എന്നാല്‍ അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് അംഗങ്ങളും  അറിയിച്ചു.  വിജയ് ബാബു കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുത്തത് പല അംഗങ്ങളിലും വലിയ തോതില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു.  വിജയ് ബാബുവിന്റെ മാസ് എന്‍ട്രി എന്ന തലക്കെട്ടോടെയാണ് അമ്മയുടെടെ യൂട്യൂബ് ചാനലില്‍ വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ പുറത്തുവിട്ടത്.

ഇതില്‍  മോഹന്‍ലാല്‍ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ വിളിച്ചുവരുത്തി യോഗത്തില്‍ ശാസിക്കുകയും ചെയ്തു. ഇതിന് ആരാണ് അധികാരം നല്‍കിയത് എന്ന ചോദ്യവും ഉയര്‍ന്നു.  ഇത്തരമൊരു നടപടി ഇടവേള ബാബുവും ചേര്‍ന്നുകൊണ്ടാണ് ഉണ്ടായത് എന്ന ആരോപണവും ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇടവേള ബാബു അവധിയെടുക്കാന്‍ ഒരുങ്ങിയത്.

 വിജയ് ബാബു  എക്‌സിക്യൂട്ടീവ് യോഗത്തില്‍ ‘അമ്മ’യുടെ ജനറല്‍ബോഡി യോഗത്തില്‍പങ്കെടുത്തതില്‍ മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചു. വിജയ് ബാബു യോഗത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചതാണ് ഏറ്റവും അധികം വിമര്‍ശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി.
 

Actor idavela babu words about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES