Latest News

സൂക്ഷിച്ച് നോക്കേണ്ട ഇത്തിക്കര പക്കി; ഇത് ഞാൻ തന്നെയാ; വൈറലായി ഹരിശ്രി അശോകന്റെ പുതിയ വർക്ക് ഔട്ട് ചിത്രം

Malayalilife
സൂക്ഷിച്ച് നോക്കേണ്ട ഇത്തിക്കര പക്കി; ഇത് ഞാൻ തന്നെയാ; വൈറലായി  ഹരിശ്രി അശോകന്റെ പുതിയ വർക്ക് ഔട്ട് ചിത്രം

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന നടൻ ഹരിശ്രി അശോകന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ ഇത്തിക്കര പക്കിയായി എത്തിയ മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനോട് സാമ്യമുള്ള തരത്തിലാണ് ഹരിശ്രീ അശോകന്റെ ചിത്രം.
ജിമ്മിന്റെ ചുമരിൽ കാല് നീട്ടി വെച്ച് നിൽക്കുന്നതാണ് ഹരിശ്രി അശോകന്റെ ചിത്രം. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. നോക്കേണ്ടെടാ ഉണ്ണി ഇത് ഞാനല്ല, എന്ന ഹരിശ്രീ അശോകന്റെ തന്നെ ഹിറ്റ് ഡയലോഗ് ഉപയോഗിച്ചും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

ഒരു 57 വയസുകാരനാണ് ഇത്തരത്തിൽ നിൽക്കുന്നതെന്ന് ഓർമിക്കണമെന്നും ചിലർ പറയുന്നുണ്ട്. 1989-ൽ റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ഹരിശ്രി അശോകൻ പാർവതി പരിണയം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്.1998 ൽ റിലീസ് ചെയ്ത പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ രമണൻ എന്ന കഥാപാത്രത്തിന് ഇപ്പോഴും ആരാധകരുണ്ട്. ട്രോളന്മാരുടെ ഇഷ്ട കഥാപാത്രങ്ങളിൽ ഒന്നാണ് രമണൻ. 

സൂപ്പർ താരങ്ങൾക്കുള്ള പോലെ രമണൻ എന്ന കഥാപാത്രത്തിനും ഫാൻസ് ഉണ്ട്. സോഷ്യൽ മീഡിയയിൽ രമണൻ ഫാൻസും മണവാളൻ ഫാൻസും ദശമൂലം ദാമു ഫാൻസും തമ്മിൽ ഫാൻ ഫൈറ്റുകൾ അടക്കം നടക്കാറുണ്ട്.

Actor harisree ashokan work out pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES