Latest News

പുതിയ സംവിധായകരെ കാണുമ്പോള്‍ എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും മുഖം ഓര്‍മ്മ വരും; ശാപം കിട്ടണ്ടല്ലോ എന്നോര്‍ത്ത് സിനിമ ചെയ്യും: അനൂപ് മേനോന്‍

Malayalilife
പുതിയ സംവിധായകരെ കാണുമ്പോള്‍ എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും മുഖം ഓര്‍മ്മ വരും; ശാപം കിട്ടണ്ടല്ലോ എന്നോര്‍ത്ത് സിനിമ ചെയ്യും: അനൂപ് മേനോന്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് അനൂപ് മേനോൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. എന്നാൽ ഇപ്പോൾ ഓരോ പുതിയ ആളുകളും കഥപറയാന്‍ വരുമ്പോഴും താന്‍ ആലോചിക്കുന്നത് തന്റെ പഴയകാലമാണെന്നും, അവരുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ശാപമേല്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് എപ്പോഴും പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുന്നതെന്നും അനൂപ് മേനോന്‍. ’21 ഗ്രാംസ്’ ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് താരം ഈ കാര്യം പറയുന്നത്.

ഈ പുതിയ ആള്‍ക്കാര്‍ വന്ന് കഥ പറയുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത് തന്റെ തന്നെ പഴയകാലമാണെന്നും തന്റെ അടുത്ത് കഥ പറഞ്ഞ് കഴിഞ്ഞ് ആദ്യം ഓരോ സംവിധായകനും വിളിക്കുന്നത് സ്വന്തം അച്ഛനെയോ അമ്മയെയോ ആയിരിക്കും. കാരണം, അവിടെ കഥ പറഞ്ഞത് എന്തായി എന്ന് കേള്‍ക്കാന്‍ അച്ഛനോ, അമ്മയോ, കാമുകിയോ, സുഹൃത്തുക്കളോ, കുടുബാംഗങ്ങളോ ഉണ്ടാവും. അപ്പോള്‍ ഇവരുടെ മുഴുവന്‍ ശാപമായിരിക്കും താന്‍ വാങ്ങിവെക്കുന്നതെന്നും അനൂപ് മേനോന്‍ പറഞ്ഞു.

അതുകൊണ്ട്, ഓരോ പുതിയ സംവിധായകര്‍ വരുമ്പോള്‍ എനിക്ക് എന്റെ അച്ഛന്റയും അമ്മയുടെയും മുഖം ഓര്‍മ വരും. ശാപം കിട്ടണ്ടല്ലോ എന്ന് വിചാരിച്ചിട്ടാണ് ഞാന്‍ സിനിമ ചെയ്യുന്നത്. പക്ഷേ അതെല്ലാം നന്നായിട്ട് സംഭവിച്ചിട്ടുള്ളു,” അനൂപ് മേനോന്‍ വ്യക്തമാക്കി. ഒരു അഭിനേതാവ് എന്നതിനോടൊപ്പം തന്നെ അദ്ദേഹം ഒരു തിരക്കഥാകൃത്തും സംവിധായകനും കൂടിയാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

Actor anoop menon words about new directors

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES