Latest News

മോഹൻലാൽ ആവശ്യപ്പെട്ടിട്ട് ഞാൻ ഓഡിറ്റ് നടത്തി; പുറത്തുപോകേണ്ടവർ ഇടവേള ബാബുവും ഇന്നസെന്റും: ഷമ്മി തിലകൻ

Malayalilife
മോഹൻലാൽ ആവശ്യപ്പെട്ടിട്ട് ഞാൻ ഓഡിറ്റ് നടത്തി;  പുറത്തുപോകേണ്ടവർ ഇടവേള ബാബുവും ഇന്നസെന്റും:  ഷമ്മി തിലകൻ

മ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട്  നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് രാജിവച്ച പാർവതി തിരുവോത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ്  നടൻ ഷമ്മി തിലകൻ. പാർവതി നല്ലൊരു നടിയാണ്. നല്ല വ്യക്തിത്വമുള്ള പെൺകുട്ടി. അവർ പുറത്തുപോകേണ്ട കാര്യമില്ല എന്നുമാണ്  ഷമ്മി തിലകൻ പറയുന്നത്. സംഭവത്തിൽ ഷമ്മി തിലകൻ പാർവതിയെ പിന്തുണയ്‌ക്കുന്ന അമ്മ സംഘടയിലെ ആദ്യ അംഗമാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷമ്മി പ്രതികരിച്ചത്.

 കടുത്ത വിമർശമാണ് ഇടവേള ബാബുവിനും ഇന്നസെന്റിനുമെതിരെ ഷമ്മി തിലകൻ ഉന്നയിച്ചിരിക്കുന്നത്. 'പുറത്താക്കാനായിട്ട് ആർക്കും തന്നെ അമ്മ സംഘടനയിൽ അധികാരമില്ല. അമ്മ ഒരു ചാരിറ്റബിൾ സൊസൈറ്റിയാണ്. ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന സംഘടനയാണത്. അതിൽ പറയുന്ന നിയമാവലികൾ പ്രകാരം ആരെയും പുറത്താക്കാനുള്ള അധികാരം ആർക്കും തന്നെയില്ല. അല്ലാത്തപക്ഷം അതിനകത്ത് നിന്നും പുറത്താക്കപ്പെടേണ്ടത് തിലകനോ, പാർവ്വതിയോ ഒന്നുമല്ല. ഇടവേള ബാബു എന്ന വ്യക്തിയാണ് പുറത്താക്കപ്പെടേണ്ടത്. കൂടെ ഇന്നസെന്റും പുറത്തുപോകേണ്ടതാണ്. അദ്ദേഹം സംഘടനയുടെ പ്രസിഡന്റ് അല്ലാത്തതുകൊണ്ടാണ് ഞാനത് പറയാത്തത്' എന്നായിരുന്നു ഷമ്മി തിലകൻ പറയുന്നു 

 രേഖാമൂലം പരാതിയൊന്നും സംഘടനയ്ക്ക് ലഭിച്ചിട്ടില്ല എന്ന് ഇടവേള ബാബു  അഭിമുഖത്തിലൂടെ തുറന്ന് പറയുന്നു. അവർ എന്ത് നടപടിയാണ് രേഖാ മൂലം കിട്ടിയ പരാതികൾക്കൊക്കെ  എടുത്തത് എന്നൊരു ചോദ്യം അവിടെ അവശേഷിക്കുന്നുണ്ട്.  ഞാൻ അമ്മ അസോസിയേഷന്റെ രേഖകളും കാര്യങ്ങളുമെല്ലാം നോക്കിയൊരു ഓഡിറ്റിംഗ് സംഘടനാ പ്രസിഡന്റ് മോഹൻലാൽ എന്നെ ഏൽപിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തി. മോഹൻലാലിന് ഞാനൊരു കത്ത് ഒരു റിസർച്ച് പോലെ ഞാൻ നടത്തിയ ഓഡിറ്റിൽ നിന്നും എനിക്ക് കിട്ടിയ വിവരങ്ങൾ കാണിച്ച്  കൊടുത്തിട്ടുണ്ട്. 

'ഈ കാര്യങ്ങൾ എല്ലാം ഞാൻ ആ കത്തിനകത്ത്  വിശദമാക്കിയിട്ടുണ്ട്. ഞാൻ ഇതിലൊരു 12 കാര്യങ്ങൾ  നോട്ട് ചെയ്തിട്ടുണ്ട്.  ഇടവേള ബാബുവിന്റെ രാജി ആവിശ്യപ്പെട്ടുളളതാണ്. അയാളെ പോലെയുള്ള ഒരാൾ പുറത്തു പോകണം എന്ന് തന്നെയാണ് ഞാൻ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രസിഡന്റിനെ അഡ്രസ് ചെയ്തു കൊണ്ടാണ് ഞാനത് എഴുതിയത്. അതിന്റെ മുകളിൽ എന്ത് നടപടിയാണ് ഇതുവരെ എടുത്തിട്ടുള്ളത്?'. വേണ്ട സമയത്ത് കൃത്യമായി നടപടി എടുത്തിരുന്നു എങ്കിൽ പാർവതിയൊക്കെ പുറത്തുപോകേണ്ടി വരുമായിരുന്നോ എന്നും ഷമ്മി തിലകൻ അഭിമുഖത്തിലൂടെ ചോദ്യമുയർത്തിയിരുന്നു.

Actor Shammi thilakan words about edavela babu and innocent

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക