Latest News

ഒരു അഡാറ് ലവിലെ കണ്ണിറുക്കലിന് ശേഷം ഒട്ടേറെ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു;സ്‌കൂളുകളിലും കോളേജുകളിലും സെമിനാറുകളും വെബിനാറുകളും നടത്തി സൈബര്‍ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കും; സൈബര്‍ കുറ്റകൃത്യ ജാഗ്രത ക്യാമ്പയിന്‍ അംബാസിഡറായി പ്രിയ വാര്യര്‍

Malayalilife
 ഒരു അഡാറ് ലവിലെ കണ്ണിറുക്കലിന് ശേഷം ഒട്ടേറെ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു;സ്‌കൂളുകളിലും കോളേജുകളിലും സെമിനാറുകളും വെബിനാറുകളും നടത്തി സൈബര്‍ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കും; സൈബര്‍ കുറ്റകൃത്യ ജാഗ്രത ക്യാമ്പയിന്‍ അംബാസിഡറായി പ്രിയ വാര്യര്‍

രു അഡാര്‍ ലവ്' എന്ന സിനിമയിലെ ഒരു കണ്ണിറുക്കലിലൂടെ പ്രശസ്തി നേടിയതിന് പിന്നാലെ തനിക്ക് കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് നടി പ്രിയാ വാര്യര്‍. കേന്ദ്ര സര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യ പദ്ധതിയുടെ സഹകരണത്തോടെ ട്രാപ്ഡ് സോണ്‍ എന്ന സംഘടന ആരംഭിച്ച സൈബര്‍ കുറ്റകൃത്യ ജാഗ്രത ക്യാമ്പയിന്‍ അംബാസഡറായി നടി പ്രിയാ വാര്യര്‍ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രിയ ഇക്കാര്യം അറിയിച്ചത്.

2018ല്‍ രാജ്യത്ത് ഗൂഗിളില്‍ ഏറ്റവുമധികം തിരയപ്പെട്ട വ്യക്തിയായി ജനശ്രദ്ധ നേടിയതിന് പിന്നാലെയാണ് താന്‍ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നത്. സൈബര്‍ ആക്രമണങ്ങള്‍ മാനസികമായും വൈകാരികമായും കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും അത് നേരിട്ട വ്യക്തിയാണ് താന്‍ എന്നും അതിനാല്‍ ഈ മേഖലയില്‍ സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യം അറിയാമെന്നും പ്രിയ പറഞ്ഞു. 

ഒടുവില്‍ ചെയ്ത 'ലൗ ഹാക്കേഴ്സ്' എന്ന സിനിമയില്‍ നമ്മള്‍ ദൈനംദിനം കാണുന്ന ഇന്റര്‍നെറ്റിന്റെ മറുവശമായ 'ഡാര്‍ക്ക് വെബി'നെപ്പറ്റി കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞു. തട്ടിപ്പുകള്‍ മുതല്‍ മനുഷ്യക്കടത്തുവരെ ഡാര്‍ക്ക് വെബിന്റെ മറവില്‍ നടക്കുന്നു. സ്‌കൂളുകളിലും കോളേജുകളിലും സെമിനാറുകളും വെബിനാറുകളും നടത്തി സൈബര്‍ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും പ്രിയ പറഞ്ഞു.

Actor Priya Prakash Varrier To Become Brand Ambassador

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES