കൂട്ടുകാരികള്‍ക്കൊപ്പം തായ്‌ലന്റ് യാത്രയിലാണ് നടി പ്രിയാ വാര്യര്‍,അവധിയാഘോഷ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടി പങ്ക് വക്കുന്നുമുണ്ട്.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ പ്രിയയ്ക്ക് ധാരാളം ഫോളോവേഴ്സുമുണ്ട്. മുന്‍നിര താരങ്ങള്‍ക്ക് പോലും പ്രിയയുടെ അത്രയും ഫോളോവേഴ്സിനെ നേടാന്‍ സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പ്രിയ വാര്യര്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തന്റെ സുഹൃത്തുക്കളുടെ കൂടെ നടത്തിയ വിദേശ യാത്രയുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
അവധി ആഘോഷിക്കാന്‍ വേണ്ടി പ്രിയ കുറച്ച് ദിവസങ്ങളായി ബാങ്കോക്കിലാണ്. നിരവധി ചിത്രങ്ങളാണ് ബാങ്കോക്കില്‍ നിന്നും പ്രിയ ഇതിനോടകം പങ്കുവച്ചിരിക്കുന്നത്.
പ്രിയയുടെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് താരം തന്റെ ബാങ്കോക്ക് യാത്ര ആഘോഷമാക്കുന്നത്. വെര്‍ട്ടിക്കോ റൂഫ് മൂണ്‍ബാര്‍, ഏഷ്യടിക്യു റിവര്‍ ഫ്രണ്ട്, ബന്യന്‍ ട്രീ ബാങ്കോക്ക് എന്നീ ടൂറിസ്റ്റ് സ്ഥലങ്ങളിലെ ഭംഗി പ്രിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധരുമായി പങ്കുവെക്കുന്നുണ്ട്.
തായ്ലന്‍ഡില്‍ അവധി ആഘോഷിക്കാന്‍ പോയ പ്രിയ അവസാനമായി പങ്കുവെച്ച യെല്ലോ ആന്‍ഡ് ബ്ലൂ ബി ക്കിനിയില്‍ ഫിഫി ഐലന്‍ഡില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ ശ്രദ്ധനേടുകയാണ്. എന്തൊരു ഹോട്ടാണ് പ്രിയയെ കാണാന്‍ എന്ന് ആരാധകരും പറയുന്നു. എന്നാല്‍ ഒരു വിഭാഗം ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.