പ്രകാശ് രാജിനെതിരേ വധഭീഷണി മുഴക്കിയ കന്നഡ യുട്യൂബ് ചാനലിന്റെ പേരില്‍ കേസെടുത്ത് പോലീസ്. പ്രകാശ് രാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു അശോക്‌നഗര്‍ പോലീസ് കേസെടുത്തത്.
തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ സനാതനധര്‍മ്മത്തെ എതിര്‍ത്ത് നടത്തിയ പരാമര്‍ശത്തെ പ്രകാശ് രാജ് പിന്തുണച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ടി.വി. വിക്രമയില്‍ വന്ന പരിപാടിയാണ് കേസിനടിസ്ഥാനം. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷണി മുഴക്കുന്നതുമാണ് പരിപാടിയെന്നാണ് പ്രകാശ് രാജിന്റെ പരാതിയില്‍ പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ചാനല്‍ ഉടമയുടെ പേരില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രകാശ് രാജ് പരാതി നല്‍കിയത്. പരാതിക്കിടയാക്കിയ പരിപാടി 90,000 പേരോളം ഇതുവരെ കണ്ടുകഴിഞ്ഞുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ടി.വി.വിക്രമ ഹിന്ദുത്വ അനുകൂല നിലപാടുള്ള ഒരു യൂട്യൂബ് ചാനലാണ്.