വീടിൻ്റെ പേര് സ്ത്രീ എന്നാണ്; സീരിയലിൽ അഭിനയിച്ച പ്രതിഫലം കൊണ്ടാണ് സ്ഥലവും വീടും വാങ്ങിയത്; വെളിപ്പെടുത്തലുമായി നടൻ കൃഷ്ണ കുമാര്‍

Malayalilife
 വീടിൻ്റെ പേര് സ്ത്രീ എന്നാണ്; സീരിയലിൽ അഭിനയിച്ച പ്രതിഫലം കൊണ്ടാണ് സ്ഥലവും വീടും വാങ്ങിയത്; വെളിപ്പെടുത്തലുമായി നടൻ കൃഷ്ണ കുമാര്‍

വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. എന്നാൽ ഇപ്പോൾ സ്ത്രീ എന്നാണ് തന്റെ വീടിന് പേരിട്ടിരിക്കുന്നത്. സ്ത്രീകള്‍ കൂടുതല്‍ ഉള്ളത് കൊണ്ട് മാത്രമല്ല, വീടിന് പേര് വന്നതിന് പിന്നില്‍ മറ്റൊരു കാര്യം കൂടി ഉണ്ടെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണ കുമാര്‍ വെളിപ്പെടുത്തുകയാണ്.

'ദൂരദര്‍ശന്‍ കാലം കഴിഞ്ഞ് സ്ത്രീ എന്ന സീരിയല്‍ ക്ലിക്ക് ആയ സമയത്ത് ആ പ്രതിഫലം കൊണ്ടാണ് ഈ സ്ഥലം വാങ്ങിയതും വീട് വച്ചതും. ആ ഇഷ്ടം കൊണ്ട് വീടിന് സ്ത്രീ എന്ന് പേരിട്ടു. ഇപ്പോഴിവിടെ ഭാര്യയും മക്കളും അപ്പച്ചിയുമടക്കം ഉള്ളതെല്ലാം സ്ത്രീകള്‍. ആകെ ഉള്ള പുരുഷന്‍ ഞാനാണ്. ഏകാന്തത അറിഞ്ഞത് ടിവിയില്‍ ക്രിക്കറ്റ് കണി കാണുമ്പോഴാണ്. അതുകൊണ്ട് ഇഷാനിയെ ക്രിക്കറ്റ് കളി പഠിപ്പിച്ചെടുത്തു.

വീട്ടിലെ ഏക ആണ്‍തരി എന്നതിന് സുഖമുണ്ട്. ഞാന്‍ വളര്‍ന്ന വീട്ടില്‍ അച്ഛനും ആണ്‍മക്കള്‍ക്കും ഇടയില്‍ അമ്മ മാത്രമായിരുന്നു പെണ്‍തരി. ഈ സീന്‍ ദൈവം വീണ്ടും റിവേഴ്‌സ് ചെയ്തതാകും എന്റെ കാര്യത്തിലെന്ന് കൃഷ്ണ കുമാര്‍ പറയുന്നു. ട്രോളുകള്‍ വിഷമിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് താരം പറഞ്ഞത്.

കുറെ ഒക്കെ ട്രോളന്മാരാണ് നമ്മളെ എഴുതി സഹായിച്ചത്. എഴുതപ്പെട്ട നമ്മളൊക്കെ കുറച്ച് കഴിയുമ്പോള്‍ ഒരു പൊസിഷനിലെത്തും. എവുതി കൊണ്ടിരിക്കുന്നവന്‍ അന്നും എഴുതി കൊണ്ടിരിക്കും. കാരണം അവര്‍ നെഗറ്റീവ് മാത്രമേ കാണുന്നുള്ളു. പാര്‍ട്ടിയില്‍ ചേര്‍ന്നത് സംബന്ധിച്ചാണ് എന്നെ പറ്റി എഴുതുന്നത്. എഴുതട്ടെ. നല്ല കാര്യമാണെന്നാണ് കൃഷ്ണ കുമാറിന് പറയാനുള്ളത്.

മക്കളുടെ നേരെയുള്ള സൈബര്‍ അറ്റാക്ക് പലരും കൃത്യമായ ഉദ്ദേശം വച്ച് കൊണ്ട് വൈരാഗ്യ ബുദ്ധിയോടെ ചെയ്യുന്നതാണെന്ന് തോന്നും. പക്ഷേ അതൊന്നും നമ്മളെ ബാധിക്കില്ല. നമ്മുടെ മുഖത്ത് നോക്കി റഷ്യന്‍ ഭാഷയില്‍ ആരെങ്കിലും തെറി വിളിച്ചാല്‍് ഓക്കേ ചേട്ടാ എന്ന് പറഞ്ഞിട്ട് നമ്മള്‍ പോരില്ലേ. അതുപോലെ തന്നെയാണ് ഇതും എന്ന് സിന്ധു കൃഷ്ണയും പറയുന്നു.

Actor Krishnakumar words about her story of his house name

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES