മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് കടന്നതിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഒരു നടൻ എണ്ണത്തിൽ ഉപരി ജയറാം ഒരു ആനപ്രേമി കൂടിയാണ്. മംഗലാംകുന്ന് കര്‍ണന്റെ വിയോഗം ഏറെ വേദനയോടെയാണ് ഏവരും കേട്ടത്. കര്‍ണന്‍ വിടപറയുന്നതില്‍ ഹൃദയത്തിലേറെ വേദനയുണ്ടെന്നായിരുന്നു ജയറാം തുറന്ന് പറയുകയാണ്.
മനിശ്ശേരി ഹരിയുടെ കൈവശം മനിശ്ശേരി കര്‍ണനായി അവന്‍ വിലസുമ്പോഴായിരുന്നു വാങ്ങാനൊരുങ്ങിയത്. അതിയായ മോഹത്തോടെ ഹരിയേട്ടനോട് ഒരു ആനയെ തരുമോയെന്നു ചോദിച്ചു. ഒരു ജനുവരി ഒന്നിനായിരുന്നു അത്. തമാശയാണോയെന്നായിരുന്നു ഹരിയേട്ടന്റെ ചോദ്യം. കുട്ടിക്കാലം തൊട്ടേയുള്ള ആഗ്രഹമാണെന്നും സിനിമാത്തിരക്കുണ്ടെങ്കിലും നോക്കാമെന്നും മറുപടി പറഞ്ഞു.
ഹരിയേട്ടന്റെ കയ്യിലെ പത്തുപതിനഞ്ച് ആനകളില്‍ ഏതിനെ വേണമെങ്കിലും എടുത്തോളാന്‍ പറഞ്ഞു. എങ്കില്‍, കര്‍ണനെ തരുമോയെന്നു ചോദിച്ചു. അവന്റെ മനസ്സറിയാവുന്ന പാറശ്ശേരി ചാമിയെന്ന പാപ്പാനെയും കൂടെ വേണമെന്നായി. അതും സമ്മതിച്ചു. അതിനു ശേഷമാണു ഷൂട്ടിങ് കഴിഞ്ഞുവരുന്ന വഴി സുന്ദരനായ മറ്റൊരു ആനയെ കാണുന്നത്. മനിശ്ശേരി മോഹനനായിരുന്നു അത്. അങ്ങനെയാണു കര്‍ണനെ വിട്ട് മോഹനനെ എടുക്കാന്‍ തീരുമാനിച്ചത്. മോഹനനാകുമ്പോള്‍ പാപ്പാനില്ലെങ്കിലും ജയറാമിനു തന്നെ കൊണ്ടുനടക്കാമെന്നും ഹരിയേട്ടന്‍ തമാശ പറഞ്ഞു.
വീണ്ടും ഒരു സാഹചര്യം കര്‍ണനെ വാങ്ങാന്‍ ഒത്തുവന്നെങ്കിലും വേണ്ടെന്നു വെച്ചു. സൗന്ദര്യത്തിലല്ല, തലപ്പൊക്കത്തിന്റെ കാര്യത്തിലായിരുന്നു കര്‍ണനോട് ആരാധന. നെറ്റിപ്പട്ടത്തില്‍ ആനക്കൂട്ടത്തില്‍നിന്നാല്‍ കര്‍ണന്‍ വേറെ ലെവലാണെന്നും ജയറാം അനുസ്മരിച്ചു.