മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബൈജു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം താരത്തെ എത്തുകയും ചെയ്തു. ഇടക്ക് വയ്ച്ച് സിനിമ ജീവിതത്തിന് ഒരു ഇടവേള താരം എടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇപ്പോള്‍ മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് താരംഒരോ സിനിമകളില്‍ അഭിനയിക്കുമ്പോഴും താന്‍ കാണിച്ച തെറ്റിനെ മമ്മൂട്ടി തിരുത്തിയ അനുഭവത്തെക്കുറിച്ചാണ് ബൈജു ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.
ബൈജുവിന്റെ വാക്കുകള്‍ ഇങ്ങനെ,
മമ്മുക്കയെ ഞാന്‍ ആദ്യമായി കാണുന്നത് തരംഗിണി സ്റ്റുഡിയോയില്‍ വച്ചാണ്. 1981ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന സിനിമയിലെ ഒരു കഥാപാത്രത്തിന് വേണ്ടി എന്റെ ശബ്ദം ഉപയോഗിച്ചിരുന്നു. അതിന്റെ ഡബ്ലിംഗിന് വേണ്ടി എത്തിയപ്പോഴാണ് മമ്മുക്കയെ ഞാന്‍ ആദ്യമായി കാണുന്നത്. പിന്നീട് എന്ന സിനിമയുടെ ലൊക്കേഷനിലാണ് എനിക്ക് മമ്മുക്കയെ അടുത്ത് പരിചയപ്പെടാന്‍ കഴിഞ്ഞത്. മുദ്ര എന്ന സിനിമയിലെ പാട്ട് സീന്‍ എടുക്കുന്ന അവസരത്തില്‍ സിനിമയിലെ കോസ്റ്റ്യൂം ഇട്ടു കൊണ്ട് ഞാന്‍ നിലത്തിരുന്നപ്പോള്‍ മമ്മുക്ക എന്നെ വഴക്ക് പറഞ്ഞു.
അത് പോലെ കോട്ടയം കുഞ്ഞച്ചന് എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ മേശയ്ക്ക് മുകളില്‍ കാല് കയറ്റി ഇരുന്നപ്പോള്‍ അദ്ദേഹം തട്ടിമാറ്റിയിട്ട് സീനിയര്‍ ആളുകള്‍ക്ക് മുന്നില്‍ ഇങ്ങനെ ഇരിക്കരുതെന്ന് ഉപദേശിച്ചു. അദ്ദേഹത്തിനൊപ്പം ഏറ്റവും ഒടുവിലായി ചെയ്തത് ഷൈലോക്ക് എന്ന ചിത്രമാണ്. അദ്ദേഹം വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ഭക്ഷണം എനിക്ക് ഉള്‍പ്പെടെ സെറ്റിലുള്ള എല്ലാവര്ക്കും നല്കിയതും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ലഞ്ച് ബ്രേക്ക് വരുമ്ബോള്‍ കാരവാനില്‍ പോയിരുന്നു ഭക്ഷണം കഴിക്കുന്ന ശീലം മമ്മുക്കയ്ക്ക് ഇല്ല