Latest News

ഹാക്ക് ചെയ്ത ഫേസ്ബുക്ക് പേജ് തിരികെ കിട്ടി; പജിനു ഹാക്കര്‍മാര്‍ ഉണ്ടാക്കിയ നഷ്ടം വളരെ വലുതാണ്: അനൂപ് മേനോൻ

Malayalilife
ഹാക്ക് ചെയ്ത ഫേസ്ബുക്ക് പേജ് തിരികെ കിട്ടി; പജിനു ഹാക്കര്‍മാര്‍ ഉണ്ടാക്കിയ നഷ്ടം വളരെ വലുതാണ്: അനൂപ് മേനോൻ

ലയാള സിനിമ പ്രേമികൾക്ക് ഇടയിൽ കഴിഞ്ഞ കുറച്ചു കാലമായി നായകനായും സഹനടനായും എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയ താരമാണ് നടൻ അനൂപ് മേനോൻ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറംലോകം അറിയുന്നത്. എന്നാൽ  ഇപ്പോള്‍ നഷ്‌ടപ്പെട്ട പേജ് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍. അതോടൊപ്പം തന്നെ  ചില നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് അനൂപ് മേനോന്‍ തുറന്ന് പറയുകയാണ്.

'ആദ്യമേ തന്നെ എഡിജിപി. മനോജ് എബ്രഹാം, ഒഡീഷ ഐജി ഷെഫീന്‍ അഹമ്മദ്, ഫെയ്‌സ്ബുക് അധികാരികള്‍, സൈബര്‍ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവര്‍ക്ക് നന്ദി അറിയിക്കുകയാണ്. പക്ഷേ പേജിനു ഹാക്കര്‍മാര്‍ ഉണ്ടാക്കിയ നഷ്ടം വളരെ വലുതാണ്. 'ആറ് മാസങ്ങള്‍ മുന്‍പ് വരെയുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ നാല് ലക്ഷം ഫോളോവര്‍മാരെയും നഷ്ടമായി. 15 ലക്ഷം സുഹൃത്തുക്കളെ നല്‍കിയ പേജ് ആണിത്. ഇപ്പോള്‍ അത് കേവലം 11 ലക്ഷമായി ചുരുങ്ങി.

സൈബര്‍ഡോമിന്റെയും ഫെയ്‌സ്ബുക് വിദഗ്ധരുടെയും അഭിപ്രായം കണക്കിലെടുത്ത് പേജിന്റെ സുരക്ഷ വര്‍ധിപ്പിക്കാനാണ് തീരുമാനം. എല്ലാവരും ഫോണില്‍ ടുഫാക്ടര്‍ തന്റിക്കേഷന്‍ ചെയ്യണം. കാരണം ഹാക്കിങ് ഇപ്പോള്‍ സര്‍വസാധാരണമായി കഴിഞ്ഞിരിക്കുന്നു. ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത പോസ്റ്റുകള്‍ സഹിച്ചവരോട് നന്ദി പറയുന്നു എന്നും താരം പറയുന്നു.

Actor Anoop menon words about her fb page

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക