Latest News

ഏതെങ്കിലും തരത്തിലുള്ള ടെന്‍ഷനോ സ്ട്രെസ്സോ അലട്ടുന്നുവെങ്കില്‍ പരിശീലനം ലഭിച്ച വിദഗ്ധരെ സമീപിക്കണം;  അതില്‍ നാണക്കേടോ മടിയോ തോന്നരുത്; ഞാനും മകളും വര്‍ഷങ്ങളോളം ചികിത്സ തേടിയിരുന്നു; ആമിര്‍ ഖാനും മകളും പങ്ക് വച്ചത്

Malayalilife
ഏതെങ്കിലും തരത്തിലുള്ള ടെന്‍ഷനോ സ്ട്രെസ്സോ അലട്ടുന്നുവെങ്കില്‍ പരിശീലനം ലഭിച്ച വിദഗ്ധരെ സമീപിക്കണം;  അതില്‍ നാണക്കേടോ മടിയോ തോന്നരുത്; ഞാനും മകളും വര്‍ഷങ്ങളോളം ചികിത്സ തേടിയിരുന്നു; ആമിര്‍ ഖാനും മകളും പങ്ക് വച്ചത്

മാനസികാരോഗ്യത്തിന് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ആമിര്‍ ഖാന്‍. മകള്‍ ഐറയും താനും ഇത്തരം അവസ്ഥയിലൂടെ കടന്നു പോയപ്പോള്‍ ഡോക്ടറുടെ സഹായം തേടിയിട്ടുണ്ട്. ഇത് സാധാരണയായ ഒരു കാര്യം മാത്രമാണെന്നും പുറത്ത് പറയുന്നതിനോ ചികിത്സ തേടുന്നതിനോ നാണിക്കേണ്ട കാര്യമില്ലെന്നും അമിര്‍ ഖാന്‍ പറയുന്നു. മാനസികാരോഗ്യ ദിനത്തില്‍ മനസിന്റെ ആരോഗ്യത്തിനായി ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും.

'സ്വന്തമായി ചെയ്യാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ട്. അത്തരം സാഹചര്യങ്ങളില്‍ വിദഗ്ധരുടെ സഹായം തേടണം . അതില്‍ മടിയോ നാണക്കേടോ തോന്നേണ്ട കാര്യമില്ല'. ആമിര്‍ ഖാന്‍ പറഞ്ഞു. ശാരീരികമായും മാനസികമായും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ മടി കൂടാതെ ഡോക്ടര്‍മാരെ സമീപിക്കണം. ആമിര്‍ഖാന്റെ മകള്‍ ഐറയും കൂട്ടിച്ചേര്‍ത്തു.

പഠിക്കാന്‍ സ്‌കൂളില്‍ പോകുന്നതും മുടി വെട്ടാന്‍ സലൂണില്‍ പോകുന്നതും ആവശ്യത്തിന് പ്ലംബറെ വിളിക്കുന്നതും അവര്‍ അതില്‍ പരിശീലനം നേടിയതിനാലാണ്. ഇത്തരത്തില്‍ പരിശീലനം നേടിയ വിദഗ്ധരെ മാനസികാരോഗ്യത്തിനും നമ്മള്‍ സമീപിക്കണം. ഏതെങ്കിലും തരത്തിലുള്ള ടെന്‍ഷനോ സ്ട്രെസ്സോ നിങ്ങളെ അലട്ടുന്നുവെങ്കില്‍ പരിശീലനം ലഭിച്ച വിദഗ്ധരെ നിങ്ങള്‍ തീര്‍ച്ചയായും സമീപിക്കണം. അതില്‍ നാണക്കേടോ മടിയോ തോന്നരുതെന്നും ആമിര്‍ ഖാന്‍ പറയുന്നു

Aamir Khan Reveals He And Daughter Ira

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക