Latest News

ഈ വേദിയില്‍  മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്‌കര്‍ ഇന്ത്യയ്ക്കുവേണ്ടി ഞങ്ങള്‍ നേടുന്നതിനായി ദൈവവും പ്രപഞ്ചം മുഴുവനും പ്രവര്‍ത്തിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്; ഓസ്‌കാറിന് മുമ്പ് ഓസ്‌കാര്‍ വേദി സന്ദര്‍ശിച്ച് ജൂഡ് ആന്റണി ജോസഫ്

Malayalilife
 ഈ വേദിയില്‍  മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്‌കര്‍ ഇന്ത്യയ്ക്കുവേണ്ടി ഞങ്ങള്‍ നേടുന്നതിനായി ദൈവവും പ്രപഞ്ചം മുഴുവനും പ്രവര്‍ത്തിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്; ഓസ്‌കാറിന് മുമ്പ് ഓസ്‌കാര്‍ വേദി സന്ദര്‍ശിച്ച് ജൂഡ് ആന്റണി ജോസഫ്

കേരളം അതിജീവിച്ച 2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ' 2018' എന്ന സിനിമയാണ് 2024 ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തിരിക്കുകയാണ്.2024 മാര്‍ച്ച് പത്തിനാണ് ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങ്. അതിന് മുമ്പായി ഓസ്‌കാര്‍ വേദി സന്ദര്‍ശിച്ച് സന്തോഷം പങ്കിട്ടിരിക്കുകയാണ് ജൂഡ്.

 '2024 മാര്‍ച്ച് 10ന് ഇന്ത്യക്കും നമ്മുക്കും വേണ്ടി മികച്ച രാജ്യാന്ത ഫീച്ചര്‍ ചിത്രത്തിനുള്ള ഓസ്‌കാറുമായി ഞാന്‍ ഇവിടെ നില്‍ക്കുന്നതിനായി ദൈവവും ഈ ഭൂലോകവും പ്രവര്‍ത്തിക്കാന്‍ വേണ്ടി ഞാന്‍ ആഗ്രഹിക്കുന്നു. ആ ദിവസത്തിനായി കാത്തിരിക്കുന്നു''  എന്ന കുറിപ്പ് രേഖപ്പെടുത്തി കൊണ്ടാണ് ജൂഡ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ജൂഡിന്റെ പേരും അലേഖനം ചെയ്തിരിക്കുന്നത് കാണാന്‍ സാധിക്കും.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ നോമിനേഷനാണ് 2018. ചിത്രത്തിന്റെ ഓസ്‌കര്‍ കാമ്പയ്ന്‍ പുരോഗമിക്കുകയാണ്. അക്കാഡമി തിയറ്റര്‍ സ്‌ക്രീനിങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ജൂഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ മത്സരത്തിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാണ് ചിത്രം. വിഖ്യാത കന്നഡ സംവിധായകന്‍ ഗിരിഷ് കാസറവള്ളി അദ്ധ്യക്ഷനായ 16 അംഗ ജൂറിയാണ് കേരളം നേരിട്ട മഹാപ്രളയം തിരഞ്ഞെടുത്തത്. ഓസ്‌കാറില്‍ ഇന്ത്യന്‍ എന്‍ട്രിയാകുന്ന നാലാമത്തെ ചിത്രമാണ് 2018. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെത്തിയത്. 2024 മാര്‍ച്ച് 10നാണ് 96-ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം. 2020ല്‍ ജല്ലിക്കെട്ടായിരുന്നു ഇന്ത്യയുടെ എന്‍ട്രി.

:Jude Anthany Joseph manifests Oscar for 2018

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES