മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വര്‍ഷമായിരുന്നു 2018. ഒറ്റകെട്ടായി കേരളക്കര പോരാടി ഒതുക്കിയ ആ പ്രളയത്തെയും അതിന്റെ കെടുതികളെയും ആധാരമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ചിത്രമായ '2018 എവരി വണ്‍ ഈസ് ഹീറോ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി.
അതിജീവനം, ധൈര്യം, മാനവികത, പ്രത്യാശ, പ്രചോദനം എന്നിവയുടെ നേര്‍സാക്ഷ്യമാകും സിനിമ എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ചിത്രം മേയ് അഞ്ചിന് തിയേറ്ററുകളില്‍ എത്തും.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്, ലാല്‍, നരേന്, സുധീഷ്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, അപര്‍ണ ബാലമുരളി, ശിവദ, വിനീത കോശി. തന്വി റാം, ഗൗതമി നായര്‍ തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നു,
കാവ്യാ ഫിലിംസ്, പി.കെ. പ്രൈം പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ വേണു കുന്നപ്പള്ളി, സി.കെ. പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂഡ് ആന്റണി ജോസഫും അഖില്‍ പി. ധര്‍മ്മജനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, സംഗീതം നോബിന് പോള്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, എഡിറ്റിംഗ് മഹേഷ് നാരായണന്, സംഗീതം ഷാന്‍ റഹ്മാന്