Latest News

എന്റെ ചെക്കനെ തപ്പിയിറങ്ങിയതാ ഞാന്‍; ചിരി പടര്‍ത്തി അനശ്വരയും ഒപ്പം ഇന്ദ്രജിത്തും; 'മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച്‌ലര്‍' ടീസര്‍ കാണാം

Malayalilife
എന്റെ ചെക്കനെ തപ്പിയിറങ്ങിയതാ ഞാന്‍; ചിരി പടര്‍ത്തി അനശ്വരയും ഒപ്പം ഇന്ദ്രജിത്തും; 'മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച്‌ലര്‍' ടീസര്‍ കാണാം

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച്‌ലര്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. രസകരമായി അണിയിച്ചൊരുക്കിയ ടീസര്‍ ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രം എന്നാണ് സൂചന നല്‍കുന്നത്. തന്റെ പയ്യനെ തേടി വിവാഹ ദിവസം ഇറങ്ങിതിരിക്കുന്ന കല്യാണപ്പെണ്ണിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. 

ഏറെ കൗതുകം നിറഞ്ഞ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ടീസര്‍ ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇന്ന് തെന്നിന്ത്യ ഒട്ടാകെ പ്രേക്ഷക പിന്തുണയുള്ള അനശ്വരാ രാജനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ ഭൂരിഭാ?ഗം സിനിമകളും ഹിറ്റായി മാറിയ നടി കൂടിയാണ് അനശ്വര. അതുകൊണ്ട് തന്നെ പുതിയൊരു ഹിറ്റാകും ഈ ചിത്രമെന്നാണ് വിലയിരുത്തലുകള്‍. ഇന്ദ്രജിത്താണ് നായകന്‍. 

പൂര്‍ണ്ണമായും ഒരു റോഡ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ബിജു പപ്പന്‍,രാഹുല്‍ മാധവ്, ദീപു കരുണാകരന്‍, സോഹന്‍ സീനുലാല്‍രാഹുല്‍ മാധവ്, ദീപു കരുണാകരന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ്. അര്‍ജുന്‍ റ്റി സത്യന്‍ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായര്‍ ആണ്.

എഡിറ്റിംഗ് - സോബിന്‍ കേ സോമന്‍, കലാ സംവിധാനം - സാബു റാം, സംഗീതം - പി എസ് ജയഹരി, വസ്ത്രാലങ്കാരം - ബൂസി ബേബി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എസ് മുരുഗന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബാബു ആര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ - ശരത് വിനായക്, ചീഫ് അസോസിയേറ്റ് - സാംജി എം ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ - ശ്രീരാജ് രാജശേഖരന്‍, മേക്കപ്പ് - ബൈജു ശശികല, പി. ആര്‍. ഒ - ശബരി, മാര്‍ക്കറ്റിംഗ് & ബ്രാന്‍ഡിംഗ് - റാബിറ്റ് ബോക്‌സ് ആഡ്സ്, പബ്ലിസിറ്റി ഡിസൈന്‍ - മാ മി ജോ, സ്റ്റില്‍സ് - അജി മസ്‌കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

Mr Mrs Bachelor Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES