വർക്ക് ഔട്ടിന് നോ ലോക്ക് ഡൗൺ ; വൈറലായി മോഹൻലാലിന്റെ വർക്ക് ഔട്ട് വീഡിയോ

Malayalilife
topbanner
വർക്ക് ഔട്ടിന് നോ  ലോക്ക് ഡൗൺ ; വൈറലായി മോഹൻലാലിന്റെ  വർക്ക് ഔട്ട്  വീഡിയോ

 മലയാളികളുടെ പ്രിയ താരമാണ് നടൻ മോഹൻലാൽ. നിരവധി  കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചത്.  അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ലോക്ക് ഡൗൺ  കാലം കുടുംബത്തോടൊപ്പം കഴിയുന്ന താരം തന്റെ ശരീരം ഫിറ്റാക്കുന്ന കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുകയാണ്. ശരീരത്തിൽ കഥാപാത്രങ്ങൾക്ക് അനുസൃതമായി   രൂപമാറ്റങ്ങൾ വരുത്താൻ  താരത്തിന് അതിവേഗമാണ് സാധിക്കാറുള്ളത്.

അതേ സമയം ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ മോഹൻലാലിന്റെ  ജിമ്മിലെ വർക്ക് ഔട്ട് വീഡിയോ ആണ് തരംഗമാകുന്നത്.  മോഹൻലാൽ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.  ലോക്ക് ഡൗൺ  ആരംഭിച്ചത് മുതൽ ചെന്നൈയിലാണ് താരം കഴിഞ്ഞ് പോരുന്നത്.

എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ  സൂപ്പർ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം  ഷൂട്ടിം ഓഗസ്റ്റ് 17-ന് തൊടുപുഴയിൽ ആരംഭിക്കും എന്ന് തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ദൃശ്യത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങില്ല എന്ന്  വ്യക്തമാക്കുകയും ചെയ്‌തു.

 റാമിന്റെ ബാക്കി ഭാഗങ്ങളിലേക്ക് ദൃശ്യം 2 പൂർത്തിയായ ശേഷം ജീത്തു ജോസഫ് കടക്കും. തെന്നിന്ത്യൻ താരസുന്ദരി തൃഷയാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

Read more topics: # Mohanlal work out video viral
Mohanlal work out video viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES