സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കുടുംബത്തിനോപ്പം പോര്‍ച്ചുഗലില്‍ ആഘാഷിക്കുന്ന തിരക്കിലായിരുന്നു. വിദേശത്ത് അവധി ആഘോഷിക്കുന്നതിനിടയിലും കുടുംബത്തോടൊപ്പമുളള ചിത്രങ്ങള്‍ ലാലേട്ടന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. താരം മുബൈയില്‍ തിരിച്ചെത്തിയ ശേഷം പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനായി പോര്‍ച്ചുഗലില്‍ പോയതിനു ശേഷവും സമൂഹമാധ്യമങ്ങളിലൂടെ ലാലേട്ടന്‍ ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കുവയ്ച്ചിരുന്നു. തന്റെ ചിത്രങ്ങളുടെ ട്രെയിലര്‍ റിലീസും പോസ്റ്ററുമെല്ലാം ലാലേട്ടന്‍ ആരാധകരമായി ഷെയര്‍ ചെയ്തിരുന്നു. കൂടാതെ കുടുംബത്തോടപ്പമുളളതും അല്ലാത്തതുമായ അവധിക്കാല ചിത്രങ്ങളും ഏറെ വൈറലായിരുന്നു. ലാലേട്ടന്റെ ഫോട്ടോഗ്രഫിയിലെ പുതിയ ചിത്രവും ഇപ്പോള്‍ വൈറലായിരിക്കയാണ്.
പോര്‍ച്ചുഗലില്‍ നിന്നും ഇപ്പോള്‍ മുംബൈയില്‍ തിരിച്ചെത്തിയിരിക്കയാണ് ലാലേട്ടനും കുടുംബവും. ഇവര്‍ താജ് ലാന്‍ഡ് എന്‍ഡ് ഹോട്ടലിലാണ് താമസിക്കുന്നത്. അവിടുത്തെ റൂമില്‍ നിന്നും നോക്കിയാല്‍ നേരെ കാണുന്നത് വേര്‍ലി ബ്രിഡ്ജാണ്. അതിന്റെ മനോഹാരിത അതുപോലെ പകര്‍ത്തിയിരിക്കുന്നൊരു ഫോട്ടോ താരം പങ്കുവെച്ചിരിക്കുന്നതാണ് ഇപ്പോള്‍ വൈറലാകുന്നത്. സാധാരണ പോലെ തന്നെ ഇത്തവണയും ലാലേട്ടന്റെ ഫോട്ടോഗ്രാഫി നിമിഷ നേരം കൊണ്ട് വൈറലായിക്കഴിഞ്ഞു. മുന്‍പ് അവധി ആഘോഷത്തിനിടെ ഒരു നായ ഗേറ്റിനുളളില്‍ നിന്നും തല പുറത്തേക്കിടുന്ന ചിത്രം ലാലേട്ടന്‍ പങ്കു വച്ചിരുന്നു. ചിത്രത്തിന് വളരെയധികം കമന്റുകളും ട്രോളുകളും എത്തിയിരുന്നു. അവധി ആഘോഷത്തിനിടെയും തന്റെ ചിത്രങ്ങളുടെ വിശേഷങ്ങളും ദീപാവലി ആശംസകളും ആരാധകര്‍ക്ക് ലാലേട്ടന്‍ പങ്കുവച്ചിരുന്നു. ലാലേട്ടന്റെ മുറിയില്‍ നിന്നുളള മനോഹരമായ ദൃശ്യം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.