Latest News

'ഈ വിജയം ചിറകുകള്‍ പറക്കാന്‍ ഉളളതാണ് എന്നു പഠിപ്പിച്ച അച്ഛനും സഹോദരനും അവകാശപ്പെട്ടത്';ഓട്ടോക്കാരന്‍ അച്ഛന്റെ പ്രയത്നത്തില്‍ മിസ് കേരള റണ്ണറപ്പ് ആയി വിജയിച്ച മകള്‍; ആരെയും കണ്ണു നനയിപ്പിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

Malayalilife
'ഈ വിജയം ചിറകുകള്‍ പറക്കാന്‍ ഉളളതാണ് എന്നു പഠിപ്പിച്ച അച്ഛനും സഹോദരനും അവകാശപ്പെട്ടത്';ഓട്ടോക്കാരന്‍ അച്ഛന്റെ പ്രയത്നത്തില്‍ മിസ് കേരള റണ്ണറപ്പ് ആയി വിജയിച്ച മകള്‍; ആരെയും കണ്ണു നനയിപ്പിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

മിസ് കേരള 2018ല്‍ ജേതാവായത് പ്രതിഭ സായി എന്ന പെണ്‍കുട്ടിയാണെങ്കിലും പ്രതിഭയെക്കാള്‍ ശ്രദ്ധേയയായത് ഫസ്റ്റ് റണ്ണര്‍ അപ്പായ വിബിത വിജയന്‍ എന്ന പാലക്കാട്ടുകാരിയാണ്. മോഡലിങ്ങും മിസ് കേരളയുമൊക്കെ പണക്കൊഴുപ്പിന്റെ വേദികളാണെന്നും പണക്കാര്‍ക്ക് മാത്രമേ മിസ് കേരളയില്‍ മാറ്റുരയ്ക്കാനാകൂ എന്നുമുള്ള വിശ്വാസത്തെ തച്ചുടച്ച് ഒരു ഓട്ടോക്കാരന്റെ മകളായ വിബിത ഈ വേദിയിലെത്തി വിജയം കൊയ്തതാണ് ഇപ്പോള്‍ മലയാളികള്‍ നെഞ്ചേറ്റുന്നത്.

പാലക്കാട്ടുകാരന്‍ വിജയന്റെ മകള്‍ വിബിത വിജയന്‍ എന്നറിയപ്പെടാനാണ് മിസ് കേരള റണ്ണര്‍ അപ്പ് എന്നതിനെക്കാന്‍ വിബിതയ്ക്ക് ഇഷ്ടം. മിസ് കേരള വേദിയില്‍ ഓട്ടോക്കാരനായ തന്റെ അച്ഛനെ കെട്ടിപ്പിടിച്ച് തന്റെ സ്വപ്നങ്ങള്‍ക്ക് അച്ഛന്‍ താങ്ങായത് ഓട്ടോ ഓടിച്ചാണെന്ന് പറയാന്‍ യാതൊരു മടിയുമില്ല വിബിതയ്ക്ക്. മിസ് കേരള 2018 വേദിയില്‍ മകള്‍ വിജയിച്ചപ്പോള്‍ സന്തോഷം കൊണ്ട് ഈ അച്ഛന്റെയും കണ്ണുനിറഞ്ഞു. തന്റെ വിജയം അച്ഛനും സഹോദരനും മാത്രം അവകാശപ്പെട്ടതാണെന്നും വിബിത പറഞ്ഞത് വേദിയെ ഈറണയിച്ചു.

പാലക്കാട് ചിറക്കാട്ട് ഓട്ടോ ഡ്രൈവറാണ് വിബിതയുടെ അച്ഛന്‍ വിജയന്‍. ഒരുപാട് കഷ്ടപ്പെട്ടാണ് വിബിതയുള്‍പ്പെടെയുള്ള മൂന്ന് മക്കളെയും വിജയന്‍ വളര്‍ത്തിയത്. മക്കളുടെ ഒരാഗ്രഹവും നടക്കാതെ പോകരുതെന്ന് വാശി പിടിച്ച വിജയന്‍ തന്നെയാണ് മക്കളെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത്. എന്നാല്‍ പല വട്ടവും വിജയന് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ പോയി അതിനാല്‍ തന്നെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഫീസ് നല്‍കാന്‍ പണമില്ലാഞ്ഞതിനെ തുടര്‍ന്ന് വിബിത ഒരു വര്‍ഷം പഠിക്കാന്‍ പോയില്ല. എങ്കിലും കൂടുതല്‍ സമയം ജോലി ചെയ്ത് ഇതിനെല്ലാമുള്ള വരുമാനം വിജയന്‍ കണ്ടെത്തി.

എന്നാല്‍ കഷ്ടപ്പെട്ട് മൂന്ന് മക്കളെയും മാന്യമായി പഠിപ്പിച്ച വിജയന് ഇപ്പോള്‍ അഭിമാനിക്കാം. കാരണം വിബിതയിപ്പോള്‍ ഈറോഡ് സിന്‍ഡിക്കേറ്റ് ബാങ്കില്‍ ഉദ്യോഗസ്ഥയാണ്. സഹോദരന്‍ എയര്‍ഫോഴ്സിലാണ്. അനുജത്തി പഠിക്കുകയാണ്. എല്ലാത്തിനും പിന്തുണയുമായി ഭാര്യയുമുണ്ട് വിജയനൊപ്പം. വിജയ കിരീടം ചൂടിയ നിമിഷങ്ങളില്‍ അച്ഛനെക്കുറിച്ച് അഭിമാനത്തോടെ വിബിത പറഞ്ഞ വാക്കുകള്‍ കേട്ടാണ് അവതാരകര്‍ വിജയനെയും കുടുംബത്തെയും വേദിയിലേക്ക് വിളിച്ചത്. 

തുടര്‍ന്ന് നിറഞ്ഞ ചിരിയോട് വിബിത സദസ്സിലുള്ളവര്‍ക്ക് ചൂണ്ടിക്കാട്ടി. 'ഇതാണെന്റെ അച്ഛന്‍.' മകളെ ചേര്‍ത്തുപിടിച്ചുള്ള വിതുമ്പലായിരുന്നു വിജയന്റെ മറുപടി. അനിയത്തിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച സഹോദരനെന്ന അടിക്കുറിപ്പുമായി സഹോദരനെ ചേര്‍ത്തുപിടിക്കുന്ന ചിത്രവും വിബിത ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

Read more topics: # Miss Kerala,# runner up,# Vibitha
Story of Miss Kerala runner up Vibitha Vijayan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES