Latest News

താരസംഘടനകള്‍ നടിക്കെതിരെ തിരിഞ്ഞപ്പോള്‍ എന്തുകൊണ്ടു പ്രതികരിച്ചില്ല; മീടു വിവാദത്തില്‍ അഞ്ജലിക്ക് മറുപടിയുമായി ബൈജു കൊട്ടാരക്കര

Malayalilife
താരസംഘടനകള്‍ നടിക്കെതിരെ തിരിഞ്ഞപ്പോള്‍ എന്തുകൊണ്ടു പ്രതികരിച്ചില്ല; മീടു വിവാദത്തില്‍ അഞ്ജലിക്ക് മറുപടിയുമായി ബൈജു കൊട്ടാരക്കര

വിവിധ ഭാഷകളിലെ കലാരംഗങ്ങളില്‍ മീ ടൂ വിവാദങ്ങള്‍ ദിവസേന വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. പല നടിമാരുടെയും  കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന പല സ്ത്രീകളുടെയും തുറന്നു പറച്ചില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മുന്‍പ് നടിക്കെതിരായി ഉണ്ടായ ആക്രമണവും കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു നടനെതിരെ ഉണ്ടായ മീടൂ ആരോപണവും അഞ്ജലി പോസ്റ്റില്‍ പറയുന്നുണ്ട്. 

എന്നാല്‍ ബോളിവുഡില്‍ ലഭിക്കുന്ന പോലെ മീടൂ വെളിപ്പെടുത്തലുകള്‍ക്ക് മലയാളത്തില്‍ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് അഞ്ജലി മേനോന്‍ പറഞ്ഞിരുന്നു. മലയാളത്തില്‍ പ്രതിഭാശാലികളായ ഇത്രയും ആള്‍ക്കാര്‍ ഉണ്ടായിട്ട് നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ എന്തു നടപടിയാണ്  സിനിമ സംഘടനകള്‍ സ്വീകരിച്ചതെന്നും അഞ്ജലി ചോദിച്ചിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. അഞ്ജലി മേനോനു ഒരു മറുപടി എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബൈജു തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ അന്നൊന്നും സഹപ്രവര്‍ത്തയ്ക്ക് വേണ്ടി മിണ്ടാതിരുന്ന അഞ്ജലി ഇപ്പോള്‍ മീ ടൂ വിനെ പിന്തുണയ്ക്കുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് താനുള്‍പ്പെടെയുള്ള സംഘടനയുടെ അംഗമായിട്ടും അയാളെ പുറത്താക്കാന്‍ അഞ്ജലി ആവശ്യപ്പെട്ടിട്ടില്ലെന്നും ബൈജു ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നു. 

ബൈജു കൊട്ടാരക്കരയുടെ ഫെയ്്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

'അഞ്ജലി മേനോന് ഒരു മറുപടി.

നടി ആക്രമിക്കപെട്ട കേസില്‍ എല്ലാ സംഘടനകളേയും പ്രതികൂട്ടില്‍ നിര്‍ത്തി ട്വീറ്റ് ചെയ്തിരിക്കുന്നു. അഞ്ജലി കേരളത്തിലല്ലെ താമസം. ഇന്ന് വരെ താനുള്‍പ്പടുന്ന സംഘടന കള്‍ മൗനം പാലിച്ചും. നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ല? സംഭവം നടന്നതിന്റ പിറ്റേ ദിവസം തന്നെ മാക്ട ഫെഡറേഷന്‍ പത്ര സമ്മേളനം നടത്തി സിനിമ മേഖലയില്‍ നിന്നുളള നീചമായ ഈ പ്രവണതയെ എതിര്‍ത്തിരുന്നു. അന്ന് മുതല്‍ ഇപ്പോഴും ആക്രമിക്കപെട്ട നടിയോടൊപ്പം നിക്കുന്നു. അഞ്ജലി എന്താ മിണ്ടാതിരുന്നത്. സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ ഇപ്പൊ 20വര്‍ഷം മുമ്പ് എന്നെ ഫോണില്‍ ശല്യം ചെയ്തു എന്ന ഹാഷ്ടാഗിനെ പിന്തുണക്കുമ്പോള്‍ കണ്‍മുമ്പില്‍ ആക്രമിക്കപെട്ട തന്റെ സഹപ്രവര്‍ത്തകക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ ഇപ്പോഴും തുടരുകയാണ് എന്നിട്ട് നാണമില്ലേ. താനുള്‍പ്പടുന്ന സംഘടനയുടെ അംഗമാണല്ലൊ പ്രതിസ്ഥാനത്ത് അയാളെ എന്ത് കൊണ്ട് പുറത്തുനിര്‍ത്താന്‍ പറഞ്ഞില്ല. ലാപ് ടോപില്‍ ഹാഷ്ടാഗിന് വേണ്ടി വിരലുകള്‍ പരതുമ്പോള്‍ അടുത്തുളളവള്‍ക്ക് ആ വിരലുകള്‍ കൊണ്ട് ഒരു തലോടല്‍ ആകാം. 

Read more topics: # Baiju kottarakkara,# fb post,# Anjali menon
Baiju kottarakkara facebook post against Anjali menon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES