Latest News

മാരി സെല്‍വരാജ്  ധ്രുവ് വിക്രം ചിത്രത്തില്‍ അനുപമ പരമേശ്വരനും ദര്‍ശനയും; സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം അണിയറയില്‍

Malayalilife
മാരി സെല്‍വരാജ്  ധ്രുവ് വിക്രം ചിത്രത്തില്‍ അനുപമ പരമേശ്വരനും ദര്‍ശനയും; സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം അണിയറയില്‍

മാമന്നന് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന പുതിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ നായികയായി എത്തും. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഇപ്പോഴാണ് വരുന്നത്. ധ്രുവ് വിക്രം നായകനാകുന്ന ചിത്രം ഒരു സ്‌പോര്‍ട്‌സ് ബയോപിക് ഡ്രാമയാണ്. പ്രശസ്ത കബഡി പ്ലേയര്‍ മാനത്തി ഗണേശന്റെ ജീവിതമാണ് ചിത്രത്തില്‍ മാരി സെല്‍വരാജ് ഒരുക്കുന്നത്.

ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് സൂചന. സ്‌പോര്‍ട്‌സ് ബയോപിക് ഡ്രാമയായി ഒതുങ്ങുന്ന ചിത്രത്തിനു വേണ്ടി കുറേ നാളുകളായി കടുത്ത പരിശീലനത്തിലായിരുന്നു ധ്രുവ്. മാര്‍ച്ച് 15ന് തൂത്തുക്കുടിയില്‍ ചിത്രീകരണംആരംഭിക്കും. 80 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്യുന്നത്. 

സന്തോഷ് നാരായണന്‍ ആണ് സംഗീത സംവിധാനം. അതേ സമയം ഇതാദ്യമായാണ് മാരി സെല്‍വരാജ് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ നായികയാകുന്നത്.സൈറണ്‍ ആണ് അനുപമ പരമേശ്വരന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ജയം രവി നായകനായ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായിക.

Mari Selvaraj Dhruv Vikrams Kabbadi film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES