Latest News

കരഞ്ഞ് തളര്‍ന്ന ആശയെ കൂടെ നിന്ന് ആശ്വസിപ്പിച്ച്‌ കുഞ്ഞാറ്റ; കലാരഞ്ജിനിക്കൊപ്പം ശ്രീമയയും മനോജ് കെ ജയന് ആശ്വാസമായെത്തി; ഉര്‍വ്വശിയുടെ അഭാവത്തിലും അമ്മക്കും അച്ഛനും ആശ്വാസമായി കുഞ്ഞാറ്റ നിറഞ്ഞപ്പോള്‍

Malayalilife
topbanner
കരഞ്ഞ് തളര്‍ന്ന ആശയെ കൂടെ നിന്ന് ആശ്വസിപ്പിച്ച്‌ കുഞ്ഞാറ്റ; കലാരഞ്ജിനിക്കൊപ്പം ശ്രീമയയും മനോജ് കെ ജയന് ആശ്വാസമായെത്തി; ഉര്‍വ്വശിയുടെ അഭാവത്തിലും അമ്മക്കും അച്ഛനും ആശ്വാസമായി കുഞ്ഞാറ്റ നിറഞ്ഞപ്പോള്‍

സംഗീതജ്ഞനും നടന്‍ മനോജ് കെ ജയന്റെ അച്ഛനുമായ കെ ജി ജയന്റ വേര്‍പാടില്‍ തകര്‍ന്നിരുന്ന മനോജ് കെ ജയനും ഭാര്യ ആശക്കും ആശ്വാസമായി നിറഞ്ഞ് നിന്നത് കുഞ്ഞാറ്റയായിരുന്നു. ആശയെ നെഞ്ചാടു ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കുന്ന ഉര്‍വശിയുടെ മകള്‍ കുഞ്ഞാറ്റയുടെ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.

ഇനി എനിക്ക് അച്ഛനില്ല എന്ന് പറഞ്ഞ് കരയുന്ന ആശയെ ആശ്വസിപ്പിക്കാന്‍ മനോജ് കെ ജയനും ഏറെ പ്രയാസപ്പെടുന്നുണ്ട്.  മകള്‍ കുഞ്ഞാറ്റ അച്ഛന് ധൈര്യം നല്‍കി കൂടെ തന്നെ നില്‍ക്കുന്നത് പുറത്ത് വരുന്ന വീഡിയോകളില്‍ കാണാം.ജയന്റെ അന്ത്യ യാത്രയില്‍ ഉടനീളം കരയുന്ന ആശയേ കുഞ്ഞാറ്റ സ്വാന്തനിപ്പിക്കുന്ന കാഴ്ച ഹൃദ്യമായാ അനുഭവം തന്നെയായിരുന്നു. 

കെ ജി ജയന്റെ ഭൗതിക ശരീരം വീട്ടില്‍ ദര്‍ശനത്തിന് വെച്ചതിനു ശേഷമാണ് ആശയും മകനും എത്തി ചേര്‍ന്നത്. വലിയ നിലവിളിയോടെ വണ്ടിയില്‍ നിന്നിറങ്ങിയ ആശയെ ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കാന്‍ മനോജ് കെ ജയന്‍ ശ്രമിച്ചു എങ്കിലും ആശയുടെ കരച്ചില്‍ കൂടി വന്നതേ ഉള്ളു. ഇത് കണ്ടു കൊണ്ട് വന്ന കുഞ്ഞാറ്റ ആശയേ കെട്ടി പിടിച്ചു ആശ്വാസിപ്പിച്ചു. 

ആശ്രയം എന്നാ പോലെ അവര്‍ കുഞ്ഞാറ്റയുടെ തോളില്‍ തല ചായ്ച്ചു സ്വാന്തനം കണ്ടെത്താന്‍ ശ്രമിച്ചു. കര്‍മ്മം നടക്കുമ്പോഴും കുഞ്ഞാറ്റയുടെ ശ്രദ്ധ ആശയിലാരുന്നു. ഒടുവില്‍ മൃതദേഹം ചിതയിലേക്ക് എടുത്തതിന് ശേഷം മനോജ് കെ ജയന്‍ അടക്കം എല്ലാരും കരയുമ്പോള്‍ അത് വരെ പിടിച്ചു നിന്ന കുഞ്ഞാറ്റ പെട്ടന്ന് പൊട്ടി കരഞ്ഞു. അപ്പൊ ആശ അവളെ നെഞ്ചോടു ചേര്‍ത്ത് കെട്ടി പിടിച്ചു തോളില്‍ തട്ടി ആശ്വസിച്ച് അമ്മയായ കാഴ്ച്ചയും കരള്‍ പിളര്‍ക്കുന്നതായിരുന്നു.

നടി കലാരഞ്ജിനി  കെ ജി ജയനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തി. കല്‍പനയുടെ മകള്‍ ശ്രീമയിക്കൊപ്പമാണ് കലാരഞ്ജിനി വന്നത്. സഹോദരി ഉര്‍വശിയുടെ മുന്‍ ഭര്‍ത്താവിന്റെ അച്ഛന്‍ എന്നതിനപ്പുറമൊരു ബന്ധം ആ കുടുംബത്തിന് കെജി ജയനുമായി ഉണ്ടായിരുന്നു. ഉര്‍വശി വേര്‍പിരിഞ്ഞതിന് ശേഷവും കല്‍പനയുമായും കലാരഞ്ജിനിയുമായി നല്ലൊരു സഹോദര സ്നേഹം മനോജ് കെ ജയന്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

Manoj K Jayan Wife Asha and kunjatta

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES