Latest News

മഞ്ജു വാരിയർ നിലു ബേബിയെ കാണാൻ നേരിട്ടെത്തി; ആയിഷ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ച; ചിത്രങ്ങളും വീഡിയോകളും വൈറൽ

Malayalilife
മഞ്ജു വാരിയർ നിലു ബേബിയെ കാണാൻ നേരിട്ടെത്തി; ആയിഷ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ച; ചിത്രങ്ങളും വീഡിയോകളും വൈറൽ

രാധകരുടെ പ്രിയ താരമാണ് പേര്‍ളി മാണി. പേര്‍ളിയുടേയും ശ്രീനീഷിന്റെയും നില ബേബിയുടെയും ഓരോ വിശേഷങ്ങളും സ്വന്തം വീട്ടിലെ അംഗങ്ങളുടെ സന്തോഷം പോലെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ശ്രീനീഷിനെയും പേർളിയെക്കാൾ ആരാധകർ നില് ബേബിക്കുണ്ടെന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. ഇപ്പോഴിതാ നടി മഞ്ജു വാര്യർ പേര്ളിയുടെ യൂട്യൂബിൽ വന്നിരിക്കുകയാണ്. 

"മഞ്ജു ചേച്ചി ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ" എന്ന അടിക്കുറിപ്പോടെയാണ്‌ പേർളി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പെർലിക്ക് സ്ഥിരമായി യൂട്യൂബ് ചാനലിൽ നിരവധി ആരാധകരുണ്ട്. അതോടൊപ്പം മഞ്ജു വാര്യയരുടെ ആരാധകരും കൂടി കമന്റ് ബോക്സിൽ നിറഞ്ഞു. കുറച്ച് നാളുകൾക്ക് മുൻപ് പേര്ളിയുടെ ഒരു വീഡിയോ മഞ്ജു വാര്യർ ഷെയർ ചെയ്തിരുന്നു. "നിലുമ്മ" എന്ന അടിക്കുറിപ്പോടെയാണ്‌ മഞ്ജു വാര്യർ നില ബേബിയുടെ ഡാൻസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ മഞ്ജു വാര്യരും നില ബേബിയുടെ ആരാധിക ആണെന്ന് വ്യക്തമാണ്. മഞ്ജു വാര്യരുടെ ഡാൻസ് ടിവിയിൽ കണ്ട് അതനുസരിച്ച് ഡാൻസ് ചെയ്യുന്ന നില ബേബിയുടെ വീഡിയോയാണ് മഞ്ജു വാര്യർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിഷ എന്ന സിനിമയിൽ മഞ്ജു വാര്യർ ചെയ്‌ത ഡാൻസ് വീഡിയോയാണ് നില ബേബി നൃത്തം ചെയ്തത്. വളരെ സന്തോഷത്തോടെയാണ് നില ബേബി ഡാൻസ് ചെയുന്നത് കാണാൻ കഴിയുന്നത്. 

നിലുവിനെ കണ്ടയുടന്‍ ഒരു സമ്മാനം കൊടുത്ത് കെട്ടിപ്പിടിക്കുകയായിരുന്നു മഞ്ജു. പൊതുവെ അത്ര പെട്ടെന്ന് ആര്‍ക്കും ഹഗ് കൊടുക്കാറില്ല നില, ഇതെന്ത് പറ്റിയെന്നറിയില്ലെന്നായിരുന്നു പേളി പറഞ്ഞത്. നിലയോടൊപ്പം കളിച്ചും പേളിക്കൊപ്പം വിശേഷങ്ങള്‍ പങ്കിട്ടുമാണ് മഞ്ജു മടങ്ങിയത്. നിരവധി ആരാധകരാണ് പേർളിയെ മഞ്ജു കെട്ടിപ്പിടിക്കുന്നു നിമിഷത്തെക്കുറിച്ച് കമന്റ്റ് രൂപേണ എത്തിയത്. "മീനാക്ഷി ഇത്രയ്ക്കും സ്‌നേഹനിധിയായ ഒരമ്മയുടെ സ്‌നേഹം ഒരിക്കലും നഷ്ടപ്പെടുത്തിക്കളയരുത്. ചേച്ചി നിലുവിനെ ഹഗ് ചെയ്തപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. അന്നേരം ഓര്‍മ്മ വന്നത് മീനാക്ഷിയെയാണ്. അമ്മക്ക് പകരം വെക്കാന്‍ ഒരാളെക്കൊണ്ടും പറ്റില്ലെന്നായിരുന്നു വീഡിയോയുടെ താഴെ വന്ന ഒരു കമന്റ്. നിലുവിനെ ഹഗ് ചെയ്യുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞെന്നായിരുന്നു എല്ലാവരും പറഞ്ഞത്. 

ഈ വീഡിയോ ഇതിനോടകം തന്നെ 15 ലക്ഷം പ്രേക്ഷകരാണ് യൂട്യൂബിൽ മാത്രം കണ്ടത്. സാധാരണയായുഐ പേര്ളിയുടെ വീഡിയോസ് എല്ലാം ട്രെൻഡിങ് ആവാറുണ്ട്. ഇത് സാധാരണയിൽ ഉള്ളതിനേക്കാൾ കുറച്ചധികം വൈറലായി മാറുകയും ചെയ്‌തു. പേർളിയെയും നില ബേബിയേയും മഞ്ജു വാര്യയരെയും ഒരുമിച്ച് കണ്ട സന്തോഷത്തിലായിരുന്നു ആരാധകർ.

Manju warrier met baby Nila

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES