വീല്‍ ചെയറുകള്‍ ആവശ്യമുള്ള ആതുര സ്ഥാപനങ്ങള്‍ക്ക് ആവശ്യനുസരണം അവ എത്തിച്ച് കൊടുക്കുന്നകെയര്‍ ആന്‍ഡ്‌ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ജില്ലക്കുള്ള വീല്‍ ചെയ്യരുകളുടെ വിതരണ ഉത്ഘാടനം കാസറഗോഡ് നടന്നു. മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ കാസര്‍ഗോഡ് ചിറക് കൂട്ടായ്മയുമായി സഹകരിച്ചാണ് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കും കുട്ടികള്‍ക്കും വീല്‍ചെയര്‍ വിതരണം ചെയ്യുന്നത്
ഹിദായത്ത് നഗര്‍ പ്രഗതി സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴ അദ്ധ്യക്ഷനായിരുന്നു. കാസര്‍ഗോഡ് ഡിവിഷന്‍ സിവില്‍ ജഡ്ജ് ശ്രീമതി രുഖ്മ എസ് രാജ് വീല്‍ചെയറുകളുടെ വിതരണം നിര്‍വ്വഹിച്ചു. നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയറിന്റെ മാതൃകാപരമായ വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മലയാളിസമൂഹത്തിന് എന്നും ആശ്വാസം പകരുന്നതാണ്. ഹൃദയ രോഗികളായ കുട്ടികളുടെ ചികിത്സാ പദ്ധതിയായ 'ഹൃദയസ്പര്‍ശം', വിദ്യാഭ്യാസ സഹായ പദ്ധതിയായ 'വിദ്യാമൃത് ', ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയായ 'വഴിക്കാട്ടി ', വൃക്കരോഗികള്‍ക്കുള്ള സഹായപദ്ധതിയായ 'സുഹൃദം', നേത്രചികിത്സാ പദ്ധതിയായ 'കാഴ്ച്ച', ആദിവാസി ക്ഷേമപ്രവര്‍ത്തനമായ 'പൂര്‍വ്വികം' തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്.
കാസര്‍ഗോഡ് ജില്ലയിലേക്ക് കെയര്‍ ആന്‍ഡ് ഷെയറിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി കൊണ്ടുവരേണ്ടത് ഏറ്റവും ആവശ്യമാണ് എന്ന് ജില്ലാനിവാസികള്‍ക്ക് വേണ്ടി ഞാന്‍ ആവശ്യപ്പെടുകയാണ്. അതോടൊപ്പംതന്നെ ഇവിടെ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന ചെറുക്കൂട്ടായ്മയും വ്യത്യസ്ഥങ്ങളായ അനുകമ്പാ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രണ്ടു സംഘടനകളെയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. കൂടുതല്‍ നന്മകള്‍ക്കുവേണ്ടി കെയര്‍ ആന്‍ഡ് ഷെയറിന്റെ സ്ഥാപകന്‍കൂടിയായ പത്മശ്രീ മമ്മൂട്ടിക്ക് ആയുസ്സും ആരോഗ്യവും നല്‍കട്ടെയെന്നു ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നതായും ജില്ലാ ജഡ്ജ് അറിയിച്ചു.
ചിറക് കൂട്ടായ്മ ചെയര്‍മാന്‍ ഡോ ജാഫര്‍ അലി മുഖ്യപ്രഭാഷണം നടത്തി. ചിറക് കൂട്ടായ്മ വൈസ് ചെയര്‍മാന്‍ മുഹമ്മദ് എന്‍ എ, എസ് ഐ ഓഫ് പോലീസ് വിജയന്‍ മേലേത്ത്, പ്രഗതി സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉദയകുമാര്‍, മമ്മൂട്ടി ഫാന്‍സ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ഷെഫീഖ് ആവിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഓരോ സ്ഥാപനത്തിന്റെയും മേധാവികള്‍ വീല്‍ചെയറുകള്‍ ഏറ്റുവാങ്ങി.