വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന 'യാത്ര'യുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. മൂന്ന് ഭാഷകളിലാണ് ടീസര്‍ റീലിസ് ആയിരിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലിറങ്ങുന്ന സിനിമയ്ക്ക് മമ്മൂക്ക തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ഒരേ സമയം മൂന്നു ഭാഷകളില്‍ ശബ്ദം നല്‍കി ആരാധകരെ ഞെട്ടിച്ചിരിക്കയാണ് മമ്മൂക്ക. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന മെഗാസ്റ്റാറിന്റെ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ ഇതിനോടകം തന്നെ നെഞ്ചിലേറ്റിക്കഴിഞ്ഞു. അമ്പരപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടി ടീസറില്‍ എത്തിയിരിക്കുന്നത്. ചരിത്രത്തിലേക്കുള്ള യാത്രയാകട്ടെ ഇതെന്നാണ് ആരാധകര്‍ പറയുന്നത്. തങ്ങള്‍ കാണാന്‍ കാത്തിരുന്ന മമ്മൂട്ടിയാണിതെന്നും ടീസര്‍ കണ്ട ആരാധകര്‍ പറയുന്നുണ്ട്.
തെലുങ്കു ദേശത്തിന്റെ വിപ്ലവനായകന്‍ ഒരു ജനതയുടെ ദൈവം നിങ്ങളിലൂടെ വീണ്ടും വെള്ളിത്തിരയില്‍ പുനര്‍ജനിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നവര്‍ക്കിടയിലേക്ക് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. 2019 ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂക്ക എത്തുന്നത് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കവും അതിലേക്ക് അദ്ദേഹത്തെ നയിച്ച സംഭവങ്ങളുടേയും സൂചനകള്‍ നല്‍കിയാണ് ടീസര്‍ കടന്നു പോകുന്നത്. ചരിത്രപ്രധാനമായ പദ യാത്രയും ടീസറില്‍ അവതരിപ്പിക്കുന്നുണ്ട്. തെന്നിന്ത്യയാകെ ഒന്നാകെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസറും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് യാത്ര. 1992 ല്‍ കെ. വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയിലും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.
മഹി വി.രാഘവനാണ് തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ജീവചരിത്രസിനിമയുടെ സംവിധായകന്‍. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഏക മകനും വൈഎസ്ആര്‍സിപി പാര്‍ട്ടി ഫൗണ്ടറുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനത്തിലാണ് 'യാത്ര'യുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ തന്നെ ഹിറ്റായി കഴിഞ്ഞിരുന്നു. സാധാരണ ബയോപിക് ചിത്രങ്ങളെ പോലെ വൈഎസ്ആറിന്റെ ജീവിത കാണ്ഡങ്ങള്‍ ഓരോന്നായി പറഞ്ഞു പോകുന്ന സിനിമയല്ല 'യാത്ര'. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും സംസാരിക്കുന്നതെന്നാണ് സൂചന. 26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും 'യാത്ര'യ്ക്കുണ്ട്.