വെള്ളിത്തിരയില്‍ കാണുന്ന താരങ്ങളെ നേരിട്ടു കാണാനും സ്നേഹം കാട്ടാനും ആരാധകര്‍ മത്സരിക്കാറുണ്ട്. പ്രിയ താരത്തോടൊപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന ആഗ്രഹമാണ് ആരാധകര്‍ക്ക് ഏറെയും. എന്നാല്‍ പലപ്പോഴും ആരാധകരുടെ അമിതസ്‌നേഹത്തിന് രൂക്ഷമായി പ്രതികരിക്കുന്നതിലൂടെ വിമര്‍ശനങ്ങള്‍ക്ക് വിധേയരാകാറുണ്ട് സിനിമാതാരങ്ങള്‍. എന്നാല്‍ പളളിയില്‍ ഫോട്ടോ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനോട് സാമ്യമായി ഉപദേശിച്ച് കടന്നുപോകുന്ന മമ്മൂക്കയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. തിരക്കുകള്‍ക്കിടയിലും പള്ളിയില്‍ പോവാന്‍ സമയം കണ്ടെത്തുന്ന വ്യക്തിയാണ് മമ്മൂക്ക. താരജാഡകളൊന്നുമില്ലാതെ സാധാരണക്കാരനായാണ് അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി എത്താറുള്ളത്. വിശേഷാവസരങ്ങളില്‍ അദ്ദേഹത്തിനൊപ്പം ദുല്‍ഖര്‍ സല്‍മാനും ഉണ്ടാവാറുണ്ട്.
ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ടയിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അദ്ദേഹം നിസ്‌കാരത്തിനായി പള്ളിയിലേക്ക് പോയത്. മമ്മൂട്ടി വന്നതോടെ ആള്‍ക്കാരും അദ്ദേഹത്തിനൊപ്പം കൂടിയിരുന്നു. ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളോട് പള്ളിയില്‍ വന്നാല്‍ ഫോട്ടോയെടുക്കരുത്. പള്ളിയില്‍ വന്നാല്‍ പ്രാര്‍ത്ഥിക്കണം അദ്ദേഹത്തിന്റെ ഉപദേശം. ഇതും പറഞ്ഞ് കൂളായി നടന്നുനീങ്ങുകയാണ് അദ്ദേഹം. സാധാരണക്കാരിലൊരാളായി പള്ളിയിലേക്ക് നടന്നുനീങ്ങുകയാണ് അദ്ദേഹം. യാതൊരുവിധ താരജാഡയുമില്ലാതെ നടന്നുനീങ്ങുന്ന താരത്തെ ഇതിനോടകം തന്നെ ആരാധകര്‍ അഭിന്ദനം കൊണ്ട് മൂടിക്കഴിഞ്ഞു. കാസര്‍കോട് വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. പള്ളിയിലേക്കെത്തിയ താരത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ക്ക് താരം നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.