കൊച്ചിയില്‍ ഒരു പ്രമുഖ നടി ക്വട്ടേഷന്‍ പ്രകാരം ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായ കേസ് ഇപ്പോഴും കോടതിയില്‍ തുടരുന്നതിനിടെ സിനിമാ ലോകത്തു നിന്നും ഞെട്ടിക്കുന്ന മറ്റൊരു പീഡന വാര്‍ത്ത കൂടി എത്തിയിരിക്കയാണ്.. ഒരു പ്രമുഖ നടിയാണ് ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയത്. നടി പീഡിപ്പിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ നടനുമായി അടുപ്പം പുലര്‍ത്തുന്ന പ്രമുഖ നിര്‍മ്മാതാവിന് നേരെയാണ് ഇപ്പോള്‍ ലൈംഗിക പീഡന പരാതി ഉയരുന്നത്. ഒട്ടുവളരെ സിനിമകള്‍ നിര്‍മ്മിച്ച മലയാള സിനിമയിലെ കരുത്തനാണ് പ്രതി സ്ഥാനത്തുള്ള നിര്‍മ്മാതാവ്. ലൈംഗിക പീഡന പരാതി മലയാള സിനിമയില്‍ നിന്ന് വീണ്ടും വന്നതില്‍ മലയാള സിനിമയിലെ പ്രമുഖര്‍ നടുക്കത്തിലാണ്.
പച്ചയായ ലൈംഗിക ആരോപണം ഉന്നയിച്ചാണ് പ്രമുഖ മലയാള നടി പ്രമുഖ നിര്‍മ്മാതാവിനെതിരെ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി കൊച്ചി പൊലീസ് സ്വീകരിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. പരാതി ഒതുക്കി തീര്‍ക്കാന്‍ ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതാണ് പരാതിക്ക് എഫ്‌ഐആര്‍ ആകാത്തത്. നടിയെ പീഡിപ്പിച്ച പ്രമുഖ നിര്‍മ്മാതാവിന്റെയും പേരുകള്‍ ലഭിച്ചെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ ഇടാത്തതു കൊണ്ടാണ് നടിയെ പീഡിപ്പിച്ച നിര്‍മ്മാതാവിന്റെ വിവരം പുറത്തുവിടാത്തത് എന്ന് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡബ്ല്യുസിസിയും പരാതിയെക്കുറിച്ച് അറിഞ്ഞിട്ടുണ്ട്. അവരും ഈ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രമുഖ നിര്‍മ്മാതാവിന് പൊലീസ് സമയം നല്‍കുകയാണ്. പരാതി നടിയെ കൊണ്ട് പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ പേരിലാണ് നിര്‍മ്മാതാവിന് ഇതിന് സമയം നല്‍കുന്നത്. നിര്‍മ്മാതാവ് ആണെങ്കില്‍ പരാതി ഒത്തുതീര്‍ക്കാന്‍ തിരക്കിട്ട ശ്രമത്തിലാണ്. വാര്‍ത്ത വരും മുന്‍പേ പരാതി ഒതുക്കി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. പരാതിയില്‍ മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ഇത്തരം ഒരു സംഭവം നടന്നുവെന്ന് ഞങ്ങള്‍ക്ക് കൂടി ബോധ്യപ്പെടണം. അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. അന്വേഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്ന് ഞങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെന്നു തെളിഞ്ഞാല്‍ എഫ്‌ഐആര്‍ ഇടുകയും മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഒത്തുതീര്‍പ്പ് ശ്രമത്തിന് പോലീസ് ഉള്‍പെടെയുള്ളവര്‍ ശ്രമിക്കുകയാണ്. പ്രമുഖ നടിയും നിര്‍മാതാവുമാണ് വാദി- പ്രതി സ്ഥാനത്ത് ഉള്ളതെന്നതിനാല്‍ തന്നെ ഇത് ഗൗരവകരമായിട്ടാണ് സിനിമാമേഖലയില്‍ ഉള്‍പെടെയുള്ളവര്‍ ഉറ്റുനോക്കുന്നത്. പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ ശ്രമിക്കാത്തത് തന്നെ ഈ ഒത്തുതീര്‍പ്പ് നടക്കുന്നതിനാലാണ്. പക്ഷെ നടി പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് ഒത്തുതീര്‍പ്പ് ശ്രമം പൊളിഞ്ഞതും. ഒത്തുതീര്‍പ്പ് ശ്രമം ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ഒത്തുതീര്‍പ്പിനു നടി തയ്യാറായിട്ടില്ല. പക്ഷെ കാര്യങ്ങള്‍ എങ്ങിനെ പോകുന്നു എന്ന് നിരീക്ഷിക്കുന്നതിനാലാണ് പരാതിയില്‍ എഫ്‌ഐആര്‍ വൈകുന്നത്.
പ്രമുഖ നടി കാറില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിസ്ഥാനത്തുള്ള പ്രമുഖ നടന്‍ ദിലീപ് ഹര്‍ജികള്‍ നല്കിക്കൊണ്ടിരിക്കുന്നതിനാലാണ് ആ ബലാത്സംഗ കേസില്‍ വിചാരണ വൈകുന്നത്. ആ കേസിനെ തുടര്‍ന്നാണ് മലയാള സിനിമയില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതും മലയാള സിനിമ പരസ്പരം ചേരി തിരിഞ്ഞതും. ഡബ്‌ള്യുസിസിയുടെ രൂപീകരണം വന്നതും ഈ നടീ പീഡനത്തിന്റെ പേരില്‍ തന്നെയായിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു ലൈംഗിക പീഡന പരാതി മലയാള സിനിമയില്‍ നിന്നും ഉയരുകയാണ്. അപ്പുറമുള്ളതും ഒരു പ്രമുഖ നടി തന്നെയാണ്. ഒത്തുതീര്‍പ്പുകള്‍ വിജയിച്ചില്ലെങ്കില്‍ ദിലീപിന് പുറകെ ഒരു നിര്‍മ്മാതാവ് കൂടി പീഡന പരാതിയില്‍ അകത്താവുന്ന വാര്‍ത്തയാകും മലയാള സിനിമ അറിയുക.