പ്രശസ്ത ചലച്ചിത്ര നടിയും രാഷ്ട്രീയ പ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയുമാണ് മാളവിക അവിനാഷ്. മലയാളം, കന്നട, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദൈവത്തിന്റെ വികൃതികള്‍,ജനം എന്നിവയാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍.എന്നാല്‍ കെ ജി എഫ് സിനിമകളിലൂടെ താരത്തിന് ഏറെ ശ്രദ്ധ നേടാനായി.നടന്‍ അവിനാഷിന്റെ ഭാര്യ കൂടിയായ മാളവിക മകന്റെ അസുഖത്തെക്കുറിച്ചും അതുമൂലമുണ്ടാകുന്ന മാനസിക വിഷമങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്.
'15 വര്‍ഷത്തോളമായി ഞാനും അവിനാഷും ഉറങ്ങിയിട്ട്. മകന്റെ അസുഖത്തെക്കുറിച്ച് ഓര്‍ത്ത് പേടിച്ചിട്ടല്ല ഉറങ്ങാതിരിക്കുന്നത്, അവനും ഉറങ്ങാറില്ല അതുകൊണ്ട് ഞങ്ങള്‍ക്കും ഉറക്കം വരാറില്ല. മകന്‍ കരഞ്ഞു കൊണ്ടേയിരിക്കു?മ്പോള്‍ അച്ഛനും അമ്മയ്ക്കും എങ്ങനെ ഉറങ്ങാന്‍ കഴിയും? മകനുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണം ജനറ്റിക്കായി ഒന്നുമല്ല, അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി ചിലര്‍ക്ക് മാത്രം വരുന്ന ഒരു അസുഖം. എന്തോ ഭാഗ്യക്കേടുകൊണ്ട് അത് ഞങ്ങളുടെ മകനെ പിടിപെട്ടു.
എന്താണ് പ്രശ്‌നം എന്നറിഞ്ഞാല്‍ മാത്രമല്ലേ നമുക്ക് ചികിത്സിക്കാന്‍ കഴിയൂ. വളരെ അപൂര്‍വമായ വുള്‍ഫ് ഹിര്‍സ്‌കോണ്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് മകന്‍ ഗാലവിനുള്ളത്. എന്താണ് ഈ അസുഖം എന്നും ഇതാണ് മകനെ ബാധിച്ച പ്രശ്‌നം എന്നും മനസ്സിലാക്കിയെടുക്കാന്‍ അവന് 12 വയസ്സാകേണ്ടി വന്നു. സ്വയം എഴുന്നേറ്റിരിക്കാനോ സംസാരിക്കാനോ മകന് കഴിയുമായിരുന്നില്ല. വര്‍ഷങ്ങളോളം ന്യൂറോളജിസ്റ്റിന്റെ സഹായം തേടി. എന്നാല്‍ പ്രശ്‌നം കണ്ടുപിടിക്കാന്‍ 12 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. മകന്റെ ബുദ്ധിമുട്ടുകള്‍ മാറി കിട്ടാന്‍ അവന്‍ വളരെ ചെറുപ്പത്തില്‍ ആയിരിക്കുമ്പോള്‍ കയറിയിറങ്ങാത്ത അമ്പലങ്ങളില്‍ ഇല്ല.
മകനു വന്ന ഈ പ്രശ്‌നങ്ങളുടെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കോ ജനറ്റിക് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്, അത് മറച്ചുവെച്ച് വിവാഹം കഴിച്ചു എന്നുവരെ പലരും പറഞ്ഞു. അവിനാഷുമായും ഞാനും പലപ്പോഴും വഴക്കിട്ടുണ്ട്. രണ്ടുപേരില്‍ ആരെങ്കിലും ഒരാള്‍ വിട്ടുകൊടുത്തല്ലേ മതിയാകൂ പലപ്പോഴും അത്തരത്തില്‍ വിട്ടുകൊടുത്തിട്ടുണ്ട്....'' വൈകാരികമായി മാളവിക പറയുന്നു.